ദുബായ്: ഭർത്താവുമായി തർക്കമുണ്ടായതിനെ തുടർന്ന് മലയാളി നവവധു ദുബായിയിൽ ജീവനൊടുക്കി. വിവരമറിഞ്ഞ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ഏപ്രിൽ 20ന് വൈകിട്ടായിരുന്നു സംഭവം.
തിരുവനന്തപുരം സ്വദേശിയായ 27കാരിയാണ് ബെഡ്റൂമിലെ സീലിംഗ് ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്. ഇതറിഞ്ഞ ഭർത്താവ് കൈഞരന്പ് മുറിച്ചു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിനുശേഷം ഭാര്യ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നെന്നും യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി.
മൂന്നു മാസം മുന്പായിരുന്നു ഇരുവരുടെയും വിവാഹം. ദുബായിയിലെ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയായിരുന്നു ഇരുവരും.