ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാൾ വൈദ്യുതി ബന്ധം നഷ്ടമായതിനെ തുടർന്ന് ഇരുട്ടിലായി. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. മാളിൽ ഏറ്റവും തിരക്കുള്ള സമയത്താണ് വൈദ്യുതി ബന്ധം നഷ്ടപ്പെമാകുന്നത്.
ഇതേതുടർന്ന് മാളിലുള്ള വ്യാപാരസ്ഥാപനങ്ങളും റസ്റ്ററന്റുകളും അടച്ചു. മാൾ മുഴുവൻ ഇരുട്ടിലായതോടെ എമർജൻസി ലൈറ്റുകളും ഷോപ്പിംഗിനെത്തിയവരുടെ മൊബൈൽ ഫോണ് ഫ്ളാഷ് ലൈറ്റുകളും മാത്രമാണ് വെളിച്ചത്തിന് ഉപയോഗിക്കാൻ കഴിഞ്ഞത്.
രണ്ടു മണിക്കൂറിനുശേഷമാണ് മാളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. വൈദ്യുതി തകരാറിന്റെ കാരണം വ്യക്തമായിട്ടില്ല.