+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ

നൂയോർക്ക്: ന്യൂയോർക്കിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി സേവനമനുഷ്ഠിച്ച കുറേ വ്യക്തികൾക്ക് ജോലിയിൽ നിന്നുള്ള വിരാമം ഒരു ശൂന്യതയായി അനുഭവപ്പെട്ടു. സുപ്രഭാതവും ശുഭരാത്രിയും നേർ
നൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ
നൂയോർക്ക്: ന്യൂയോർക്കിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി സേവനമനുഷ്ഠിച്ച കുറേ വ്യക്തികൾക്ക് ജോലിയിൽ നിന്നുള്ള വിരാമം ഒരു ശൂന്യതയായി അനുഭവപ്പെട്ടു. സുപ്രഭാതവും ശുഭരാത്രിയും നേർന്ന് പ്രതിദിനം കണ്ടുമുട്ടിയിരുന്നവർ പല വഴിയായ് വേർപിരിഞ്ഞു.

യാത്രക്കരുടെ ഉറ്റതോഴരായി ഒരുമിച്ച് കഴിഞ്ഞിരുന്നവർ ഒരു ദിവസം ഒറ്റപ്പെട്ടപ്പോൾ വീണ്ടും കണ്ടുമുട്ടാനും സൗഹൃദങ്ങൾ പങ്കിടാനുമുള്ള ഒരു വേദിയെപ്പറ്റി ചിന്തിച്ചു. അങ്ങനെ ന്യൂയോർക്ക് നഗരത്തിലെ ഗതാഗത ചുമതല നിക്ഷിപ്തമായിരുന്നവർ സ്വതന്ത്രരായപ്പോൾ അവരുടെ വിനോദത്തിനും മാനസികോല്ലാസത്തിനുമായി ദ്വി-മാസ യോഗങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓർമകളുടെ പുസ്തകത്താളുകൾ മറിച്ച് സുഹൃത്തുക്കൾ അവരുടെ ജീവിതത്തിലെ സുവർണനിമിഷങ്ങൾ അയവിറക്കി.

ഇനിയും പേരിടാത്ത ഒരു സൗഹൃദ കൂട്ടായ്മ അങ്ങനെ ആരംഭിക്കുകയും ഏപ്രിൽ 19-നു ഉച്ചയ്ക്ക് ഒന്നിനു ക്വീൻസിലെ ടെസ്റ്റ് ഒഫ് കൊച്ചിൻ റസ്റ്റോറന്‍റിൽ വച്ചു ഒൗപചാരികമായി എല്ലാവരും ഒത്തുചേരുകയും ചെയ്തു. തദവസരത്തിൽ വിശ്രമജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, പ്രവാസികളായ നമ്മൾക്ക് നമ്മുടെ നാട് സന്ദർശിക്കുന്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചൊക്കെ അറിവുള്ളവർ ബോധവൽക്കരണ പ്രസംഗങ്ങൾ നടത്തി. ഓരോ യോഗത്തിലും എല്ലാവർക്കും പ്രയോജനകരവും, സന്തോഷകരവുമായ വിഷയങ്ങളെക്കുറിച്ച് ക്ഷണിക്കപ്പെട്ട അതിഥികൾ സംസാരിക്കും.

ഈ കൂട്ടായ്മയിലേക്ക് ന്യൂയോർക്ക് ട്രാൻസിറ്റ് അതോറിറ്റിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന എല്ലാവർക്കും സ്വാഗതം അരുളുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പൗലോസ് അരികുപ്പുറം 516 302 3407, ഈപ്പൻ ചാക്കോ (കുഞ്ഞുമോൻ) 516 849 2832.
ഈപ്പൻ ചാക്കോ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം