+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിലന്പൂർ പ്രവാസി സംഘടന ആര്യാടൻ മുഹമ്മദിന് സ്വീകരണം നൽകി

റിയാദ്: ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ മുൻ മന്ത്രിയും ദീർഘകാലം നിലന്പൂർ എംഎൽഎയുമായിരുന്ന ആര്യാടൻ മുഹമ്മദിന് റിയാദ് നിലന്പൂർ പ്രവാസി സംഘടനയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹാഫ് മൂണ്‍ റെസ്റ്റോറന്‍റ
നിലന്പൂർ പ്രവാസി സംഘടന ആര്യാടൻ മുഹമ്മദിന് സ്വീകരണം നൽകി
റിയാദ്: ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ മുൻ മന്ത്രിയും ദീർഘകാലം നിലന്പൂർ എംഎൽഎയുമായിരുന്ന ആര്യാടൻ മുഹമ്മദിന് റിയാദ് നിലന്പൂർ പ്രവാസി സംഘടനയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹാഫ് മൂണ്‍ റെസ്റ്റോറന്‍റിൽ നടന്ന സ്വീകരണ ചടങ്ങിൽ ഹിദായത്ത് ചുള്ളിയിൽ അധ്യക്ഷത വഹിച്ചു, അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.

ആര്യാടൻ മുഹമ്മദ്, ഷാജിൽ മേലേതിൽ, റിയാസ് കിണറ്റിങ്ങൽ, ഉനൈസ് എന്നിവർ സംസാരിച്ചു. പർവീസ് എരഞ്ഞിക്കൽ, റിയാദ് പി.വി എന്നിവർ പൊന്നാട അണിയിച്ചു. ഉനൈസ് വല്ലപ്പുഴ സ്വാഗതവും, അൻവർ പാറമ്മൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ