+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്ക് വനിതാ ഫെസ്റ്റ് 2017 സംഘടിപ്പിച്ചു

കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ഫെസ്റ്റ് 2017 സംഘടിപ്പിച്ചു. ഏപ്രിൽ 21ന് അബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലായിരുന്നു പരിപാടി.

കുവൈത്തിലെ പൊതുസമൂഹത്തിനായി സംഘടിപ്പിക്കപ്പെട്ട വിവിധ കലാമത്സരങ്ങളിലും പാചകമത്സരങ്ങളിലും നിരവധിപേർ ആവേശത്തോടെ പങ്കെടുത്തു.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡോ. റീനി കോര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചെയർപേഴ്സണ്‍ ബിന്ദു രാധാകൃഷ്ണൻ, വനിതാവേദി ജനറൽ കണ്‍വീനർ അഡ്വ. രമ സുധീർ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ലീന സാബു, മെട്രോ മെഡിക്കൽ ചെയർമാൻ ഹംസ പയ്യന്നൂർ, ഫോക് വൈസ് പ്രസിഡന്‍റ് സേവ്യർ ആന്‍റണി, ജനറൽ സെക്രട്ടറി എം.എൻ. സലിം, രക്ഷാധികാരി എൻ. ജയശങ്കർ, വനിതാവേദി ട്രഷറർ ബിന്ദു രാജീവ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ, സാമൂഹിക പ്രവർത്തകയും വിവിധ കേരള കുവൈത്ത് ചാപ്റ്റർ രാഷാധികാരി ഷൈനി ഫ്രാങ്ക് എന്നിവർ ആശംസകൾ നേർന്നു.

പ്രോഗ്രാം കണ്‍വീനർ എം.പി. ജിതേഷ് വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ