+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങൾക്ക് മെഗാ ആപ്പ്

ന്യൂഡൽഹി: യാത്രക്കാർക്ക് ഉപയോഗിക്കാൻ സമഗ്ര വിവരങ്ങളടങ്ങിയ ആപ്പ് റെയിൽവേ തയാറാക്കുന്നു. ട്രെയിൻ സമയം, പുറപ്പെടുന്ന സമയം, വൈകിയാലുള്ള വിവരം, യാത്ര പുറപ്പെടുന്നതും എത്തുന്നതുമായ പ്ലാറ്റ് ഫോറം നന്പർ, റണ
ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങൾക്ക് മെഗാ ആപ്പ്
ന്യൂഡൽഹി: യാത്രക്കാർക്ക് ഉപയോഗിക്കാൻ സമഗ്ര വിവരങ്ങളടങ്ങിയ ആപ്പ് റെയിൽവേ തയാറാക്കുന്നു. ട്രെയിൻ സമയം, പുറപ്പെടുന്ന സമയം, വൈകിയാലുള്ള വിവരം, യാത്ര പുറപ്പെടുന്നതും എത്തുന്നതുമായ പ്ലാറ്റ് ഫോറം നന്പർ, റണ്ണിംഗ് സ്റ്റാറ്റസ്, ബെർത്ത് ലഭ്യത എന്നിവയെല്ലാം ആപ്പിലൂടെ അറിയാം.

ടാക്സി, പോർട്ടർ സേവനം, വിശ്രമമുറി, ഹോട്ടൽ, ടൂർ പാക്കേജുകൾ, ഭക്ഷണം ഓർഡർ ചെയ്യൽ തുടങ്ങിയവ ഉൾപ്പടെയുള്ള സേവനങ്ങളും പുതിയ ആപ്പിൽ ലഭിക്കും. ടാക്സ്, ഹോട്ടൽ മുറികൾ ബുക്ക് ചെയ്യൽ തുടങ്ങിയ സേവനങ്ങൾ വരുമാനം പങ്കുവയ്ക്കൽ രീതിയിലാകും നടപ്പാക്കുക. ജൂണ്‍ ആദ്യം ആപ്പ് പുറത്തിറക്കും. ഈ ആപ്പ് സേവനങ്ങളെക്കുറിച്ചുള്ള വാർത്താ യൂറോപ്പിലെ പ്രവാസികളും വിനോദസഞ്ചാരികളും ഹാർദ്ദവമായി സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോർജ് ജോണ്‍