+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രദേഴ്സ് കുമാർ പട്ടേലിന്‍റെ തലയ്ക്ക് ഒരു ലക്ഷം ഡോളർ ഇനാം

മേരിലാൻഡ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇന്ത്യൻ വംശജൻ ബ്രദേഷ് കുമാർ പട്ടേലിന്‍റെ തലയ്ക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചു.2015ലായിരുന്നു സംഭവം. ഡങ്കിൽ
ബ്രദേഴ്സ് കുമാർ പട്ടേലിന്‍റെ തലയ്ക്ക് ഒരു ലക്ഷം ഡോളർ ഇനാം
മേരിലാൻഡ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇന്ത്യൻ വംശജൻ ബ്രദേഷ് കുമാർ പട്ടേലിന്‍റെ തലയ്ക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചു.

2015ലായിരുന്നു സംഭവം. ഡങ്കിൽ ഡോണറ്റ് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുപത്തൊന്നുകാരിയായ പലക് പട്ടേൽ. ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നാഗ്രഹിച്ചിരുന്നുവെങ്കിലും ഭർത്താവ് പട്ടേൽ അത് അംഗീരിച്ചില്ല. ഇതിനെത്തുടർന്നു ഇരുവർക്കും ഇടയിൽ അരങ്ങേറിയ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കുറ്റകൃത്യത്തിനുശേഷം പ്രതി കാനഡയിലേക്കോ ഇന്ത്യയിലേക്കോ രക്ഷപെട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം.

രണ്ടുവർഷത്തെ അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാതിരുന്നതിനെതുടർന്നാണ് പ്രതിയെ കണ്ടെത്തുവാൻ സഹായിക്കുന്നവർക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ