+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രന്‍റ്സ് ഓഫ് ബഹറിൻ ഈസ്റ്റർ വിഷു ആഘോഷങ്ങൾ നടത്തി

മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിന്‍റെ ഈ വർഷത്തെ വിഷു ഈസ്റ്റർ ആഘോഷം വിപുലമായ പരിപാടികളോടെ സൽമാനിയ കലവറ ഹാളിൽ ആഘോഷിച്ചു. ജ്യോതിഷ് പണിക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ വേൾഡ് മലയാളി കൗണ്‍സിൽ ബഹറിൻ കൗണ്‍സിൽ പ
ഫ്രന്‍റ്സ് ഓഫ് ബഹറിൻ ഈസ്റ്റർ വിഷു ആഘോഷങ്ങൾ നടത്തി
മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിന്‍റെ ഈ വർഷത്തെ വിഷു ഈസ്റ്റർ ആഘോഷം വിപുലമായ പരിപാടികളോടെ സൽമാനിയ കലവറ ഹാളിൽ ആഘോഷിച്ചു.

ജ്യോതിഷ് പണിക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ വേൾഡ് മലയാളി കൗണ്‍സിൽ ബഹറിൻ കൗണ്‍സിൽ പ്രസിഡന്‍റ് സേവി മാത്തുണ്ണി, ഫ്രണ്ട്സ് ഓഫ് ബഹറിൻ ചെയർമാൻ എഫ്.എം. ഫൈസൽ, സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വനിതാ വിഭാഗം പ്രസിഡന്‍റ് റീന രാജീവ് എന്നിവർ വിഷു സന്ദേശവും കണ്‍വീനർ ജേക്കബ് തേക്കുംതോട്, എബി തോമസ് എന്നിവർ ഈസ്റ്റർ സന്ദേശവും നൽകി.

പ്രശസ്ത മെഗാഷോ കോഓർഡിനേറ്റർ മുരളീധരൻ പള്ളിയത്ത്, രക്ഷാധികാരികളായ ഡിക്സണ്‍ സൈറസ്, മോനി ഒടികണ്ടത്തിൽ, എബി തോമസ്, തോമസ് സൈമണ്‍ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ മികച്ച കുടുംബ സംഘടനയായ കുടുംബ സൗഹൃദ വേദിയുടെ അമരക്കാരൻ അജിത് കുമാറിനെ നിസ്വാർഥമായ സാമൂഹ്യ പ്രവർത്തനത്തിന്‍റെ പേരിൽ ഉപഹാരം നൽകി ആദരിച്ചു.

സുകുമാരൻ, അമേദൃയ് റിലീഷ്, മെർലിൻ മോനി, ജ്യോതിലക്ഷ്മി, ഷിൽസ റിലീഷ് എന്നിവരുടെ ഗാന വിരുന്നും കലാപരിപാടികൾക്ക് ഷിൽസാ റിലീഷ്, ദീപ ദിലീഫ്, ഇ. ബിസ്മി, സുമിത സതീഷ എന്നിവരും നേതൃത്വം നൽകി. വനിതാ വിഭാഗം സെക്രട്ടറി സൈറ പ്രമോദ് നന്ദി പറഞ്ഞു. തുടർന്നു നടന്ന വിഷു സദ്യക്ക് തോമസ് സൈമണ്‍, തോമസ് ഫിലിപ്, ഷൈജു കന്പത്ത് മനോജ് മണികണ്ഠൻ, കിരീടം ഉണ്ണി, അജി ചാക്കോ, ദിലീഫ്, രാജ് കൃഷ്ണൻ എന്നിവർ നിയന്ത്രിച്ചു.