+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ ഫോമാ നാഷണൽ വിമൻസ് ഫോറം ഉദ്ഘാടനം മേയ് ആറിന്

ന്യൂയോർക്ക്: ഫോമാ നാഷണൽ വിമൻസ് ഫോറം ഉദ്ഘാടനം ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള ടൈസണ്‍ സെന്‍ററിൽ മേയ് ആറിന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി പരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്
ന്യൂയോർക്കിൽ ഫോമാ നാഷണൽ വിമൻസ് ഫോറം ഉദ്ഘാടനം മേയ് ആറിന്
ന്യൂയോർക്ക്: ഫോമാ നാഷണൽ വിമൻസ് ഫോറം ഉദ്ഘാടനം ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള ടൈസണ്‍ സെന്‍ററിൽ മേയ് ആറിന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി പരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു ഏകദിന സെമിനാറും സമ്മേളനത്തിന്‍റെ ഭാഗമായിരിക്കും.

രാവിലെ ഒന്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. പത്തിന് “Own Your Health” എന്ന വിഷയത്തിൽ നടക്കുന്ന ഹെൽത്ത് സെമിനാറിൽ സ്ത്രീകളും ഹൃദ്രോഗവും കാൻസർ സ്ക്രീനിംഗ്, ഓസ്റ്റിയോപൊറോസിസ്, വാക്സിനേഷൻസ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഡോ. നിഷാ പിള്ള, ഡോ. സാറാ ഈശോ, ഡോ. സോളിമോൾ കുരുവിള എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന മദേഴ്സ് ഡേ സ്പെഷൽ പരിപാടിയിൽ "അമ്മയല്ലാതൊരു ദൈവമുണ്ടോ?’. സാഹിത്യകാരികളായ ഡോ. എൻ.പി ഷീല, നിർമല ജോസഫ് (മാലിനി), രൂപാ ഉണ്ണിക്കൃഷ്ണൻ, ലൂവേനിയ വാർഡ് എന്നിവർ പ്രഭാഷണം നടത്തും. തുടർന്നു അമ്മമാരുടെ കലാപരിപാടികൾ അരങ്ങേറും. നഴ്സസ് ഡേയോടനുബന്ധിച്ച് നടത്തുന്ന പ്രത്യേകപരിപാടിക്ക് ബീനാ വള്ളിക്കളം നേതൃത്വം നൽകും. Stress Reduction and Yoga എന്ന വിഷയത്തെക്കുറിച്ച് ഡോ. തെരേസ ആന്‍റണി, ഡോ. ഡോണാ പിള്ള എന്നിവർ സംസാരിക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ സുധാ ആചാര്യ (എക്സിക്യൂട്ടീവ് ഡയറക്ടർ, സൗത്ത് ഏഷ്യൻ കൗണ്‍സിൽ ഓഫ് സോഷ്യൽ സർവീസസ്) മുഖ്യാതിഥിയായിരിക്കും. ഫോമാ നാഷണൽ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, വിമൻസ് ഫോറം അഡ്വൈസറി ബോർഡ് ചെയർ പേഴ്സണ്‍ കുസുമം ടൈറ്റസ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ന്ധമലയാളി മങ്ക’ മത്സരം നടക്കും. ഇരുപത്തഞ്ച് വയസിനുമേൽ പ്രായമുള്ള മലയാളി വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിമൻസ് ഫോറം സെക്രട്ടറി രേഖാ നായർ, കുസുമം ടൈറ്റസ് എന്നിവരാണ് സംഘാടകർ. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർക്ക് കോംപ്ലിമെന്‍ററി സമ്മാനങ്ങളും റാഫിൾ സമ്മാനങ്ങളും നേടുവാനുള്ള അവസരവും ഉായിരിക്കും.

വിവരങ്ങൾക്ക്: ഡോ. സാറാ ഈശോ 8453044606, രേഖ നായർ 3478854886, ബീന വള്ളിക്കളം 7735075334, കുസുമം ടൈറ്റസ് 2537970252 ഗ്രേസി ജയിംസ് 6314553868 ലോണ ഏബ്രഹാം 9172970003 , ഷീല ശ്രീകുമാർ 7329258801, ബെറ്റി ഉമ്മൻ 9145233593 , റോസമ്മ അറയ്ക്കൽ 7186195561, ലാലി കളപ്പുരയ്ക്കൽ 5162324819, രേഖ ഫിലിപ്പ് 2675197118.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്