+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ പ്രസ്ക്ലബ് സമ്മേളനം: സ്പോണ്‍സർനിര സജീവം

ഷിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറൻസിന് ഷിക്കാഗോയിൽ കേളികൊട്ടുണരുന്പോൾ പ്രസ്ക്ലബിന് പിന്തുണയുമായി സ്പോണ്‍സർമാർ രംഗത്തുവന്നു. ഐടി കണ്‍സൾട്ടന്‍റും മാധ്യമ സ്ന
ഇന്ത്യ പ്രസ്ക്ലബ് സമ്മേളനം: സ്പോണ്‍സർനിര സജീവം
ഷിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറൻസിന് ഷിക്കാഗോയിൽ കേളികൊട്ടുണരുന്പോൾ പ്രസ്ക്ലബിന് പിന്തുണയുമായി സ്പോണ്‍സർമാർ രംഗത്തുവന്നു.

ഐടി കണ്‍സൾട്ടന്‍റും മാധ്യമ സ്നേഹിയുമായ ഷിക്കാഗോ മലയാളി സജി മാടപ്പളളിൽ, വ്യവസായ പ്രമുഖനും സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യവുമായ ന്യൂയോർക്കിൽ നിന്നുളള ബേബി ഉൗരാളിൽ, ബിസിനസ് മേഖലയിൽ മൂന്നു പതിറ്റാണ്ടിന്‍റെ വിജയ ചരിത്ര മെഴുതിയ ബി. മാധവൻ നായർ എന്നിവരാണ് സ്പോണ്‍സണ്‍ഷിപ്പ് വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നത്.

അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ സാന്നിധ്യ മേഖലകളിൽ ഇന്ത്യ പ്രസ്ക്ലബിനുളള സ്വാധീനവും അംഗീകാരവുമാണ് ഇത് തെളിയിക്കുന്നതെന്ന് നാഷണൽ പ്രസിഡന്‍റ് ശിവൻ മുഹമ്മ, ജനറൽ സെക്രട്ടറി ജോർജ് കാക്കനാട്ട്, ട്രഷറർ ജോസ് കാടാപുറം എന്നിവർ അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഇറ്റാസ്കയിലുളളള ഹോളിഡേ ഇൻ ഹോട്ടലിൽ ആണ് കോണ്‍ഫറൻസ് അരങ്ങേറുക. കേരളത്തിൽ നിന്നുളള മാധ്യമ, രാഷ്ട്രീയ പ്രമുഖരും സാഹിത്യ പ്രവർത്തകരും അതിഥികളാവുന്ന കോണ്‍ഫറൻസിൽ പ്രസ്ക്ലബിന്‍റെ ഏഴു ചാപ്റ്ററിൽ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.