+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് മാതൃഭാഷാ സമിതി രൂപീകരണ യോഗം 28ന്

കുവൈത്ത് സിറ്റി: കല കുവൈറ്റ് സംഘടിപ്പിച്ചു വരുന്ന മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഭാഷാ സമിതി രൂപീകരണ യോഗം ഏപ്രിൽ 28ന് (വെള്ളി) അബാസിയ കല സെന്‍ററിൽ ചേരുന്നു. മാതൃഭാഷാ പഠനം അന്യ
കല കുവൈറ്റ് മാതൃഭാഷാ സമിതി രൂപീകരണ യോഗം 28ന്
കുവൈത്ത് സിറ്റി: കല കുവൈറ്റ് സംഘടിപ്പിച്ചു വരുന്ന മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഭാഷാ സമിതി രൂപീകരണ യോഗം ഏപ്രിൽ 28ന് (വെള്ളി) അബാസിയ കല സെന്‍ററിൽ ചേരുന്നു. മാതൃഭാഷാ പഠനം അന്യമായ കുവൈത്തിലെ ആയിരക്കണക്കിന് പ്രവാസി വിദ്യാർഥികളാണ് കല കുവൈറ്റ് സംഘടിപ്പിക്കുന്ന മലയാളം ക്ലാസുകളിൽ പങ്കെടുത്തുവരുന്നത്. ഈ വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മേയ് 19ന് കല കുവൈറ്റിന്‍റെ മെഗാ പരിപാടിയായ മയൂഖം 2017 ന്‍റെ വേദിയിൽ നടക്കും.

"മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക’ എന്ന ലക്ഷ്യവുമായി കഴിഞ്ഞ 27 വർഷമായി കല കുവൈറ്റ് നടത്തി വരുന്ന ബൃഹത്തായ ഈ സാംസ്കാരിക ദൗത്യത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഭാഷാസ്നേഹികളെയും സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ സുഗതകുമാർ, ജെ.സജി എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 99122984, 55464559.

റിപ്പോർട്ട്: സലിം കോട്ടയിൽ