+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൈൻ ആർട്സ് പതിനഞ്ചാം വാർഷികാഘോഷം 30ന്, മാർ ആലപ്പാട്ട് മുഖ്യാതിഥി

ന്യൂജേഴ്സി: ഫൈൻ ആർട്സ് മലയാളം പതിനഞ്ചാം വാർഷികാഷം ഏപ്രിൽ 30ന് (ഞായർ) നടക്കും. ന്യൂജേഴ്സിയിലെ ടീനെക്കിലുള്ള ബഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിനാണ് പരിപാടികൾ. ഫൈൻ ആർട്
ഫൈൻ ആർട്സ് പതിനഞ്ചാം വാർഷികാഘോഷം 30ന്, മാർ ആലപ്പാട്ട് മുഖ്യാതിഥി
ന്യൂജേഴ്സി: ഫൈൻ ആർട്സ് മലയാളം പതിനഞ്ചാം വാർഷികാഷം ഏപ്രിൽ 30ന് (ഞായർ) നടക്കും. ന്യൂജേഴ്സിയിലെ ടീനെക്കിലുള്ള ബഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിനാണ് പരിപാടികൾ.

ഫൈൻ ആർട്സിന്‍റെ തുടക്കം മുതൽ അഭ്യുദയാകാംക്ഷിയായിരുന്ന മാർ ജോയി ആലപ്പാട്ട് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും.

6.30-ന് ഫൈൻ ആർട്സിന്‍റെ പുതിയ നാടകം ന്ധഒറ്റമരത്തണൽ’ അരങ്ങേറും. നാടകത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് റെഞ്ചി കൊച്ചുമ്മനാണ്. സജിനി സഖറിയ, സണ്ണി റാന്നി, ഷൈനി എബ്രഹാം, റോയി മാത്യു, ടിനൊ തോമസ്, ജോർജ് തുന്പയിൽ, അഞ്ജലി ഫ്രാൻസിസ്, ചാക്കോ. ടി. ജോണ്‍, ഷിബു ഫിലിപ്പ് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. അണിയറയിൽ സാം പി. ഏബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പരിചിതരും അനുഭവജ്ഞാനവുമുള്ള ഒരു കൂട്ടം ടെക്നീഷ്യ·ാർ പ്രവർത്തിക്കുന്നു. ചാക്കോ ടി. ജോണ്‍, ജയൻ ജോസഫ്, ജോണ്‍ സക്കറിയ എന്നിവർക്കാണ് നാടകവേദിയുടെ നിയന്ത്രണം. റീന മാത്യു സംഗീത നിർവഹണം. ജിജി ഏബ്രഹാം ലൈറ്റിംഗ്, സുനിൽ ട്രൈസ്റ്റാർ സൗണ്ട്, പബ്ലിക്ക് റിലേഷൻസ് ജോർജ് തുന്പയിൽ, അഡ്വൈസർ ജോസ് കാഞ്ഞിരപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് അരങ്ങിൽ പ്രവർത്തിക്കുന്നത്. എല്ല പ്രവർത്തനത്തെയും ഏകോപിപ്പിച്ചു കൊണ്ട് ഫൈൻ ആർട്സിന്‍റെ രക്ഷാധികാരി പി.ടി ചാക്കോ (മലേഷ്യ) പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു.

ഇപ്പോഴത്തെ ഭരണസമിതിയിൽ പി.ടി ചാക്കോ (രക്ഷാധികാരി), മേരി പി.സഖറിയ (പ്രസിഡന്‍റ്), ഷിബു എസ്. ഫിലിപ്പ് (സെക്രട്ടറി), എഡിസണ്‍ ഏബ്രഹാം (ട്രഷറർ), സാം പി. ഏബ്രഹാം, സണ്ണി റാന്നി, ജിജി ഏബ്രഹാം, ജോർജ് തുന്പയിൽ എന്നിവരാണുള്ളത്.