ലണ്ടൻ: വീസ ചട്ടങ്ങൾ ലംഘിച്ച 38 ഇന്ത്യക്കാർ ബ്രിട്ടനിൽ അറസ്റ്റിൽ. വീസ കാലാവധിക്കുശേഷം രാജ്യത്തു തുടരുകയോ അനധികൃതമായി ജോലി ചെയ്യുകയോ ചെയ്തവരെയാണ് അറസ്റ്റ് ചെയ്തത്. ലീസ്റ്ററിലെ രണ്ട് തുണി ഫാക്ടറികളിൽ റെയ്ഡ് നടത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണു സൂചന. അറസ്റ്റിലായവരിൽ ഒന്പത് സ്ത്രീകളും ഉൾപ്പെടുന്നു.
അറസ്റ്റിലായവരിൽ 31 പേർ വീസ കാലാവധിക്കുശേഷം രാജ്യത്തു തുടർന്നവരാണ്. ഏഴുപേർ അനധികൃതമായി രാജ്യത്തേക്കു കുടിയേറിയവരും ഒരാൾ വീസ ചട്ടം ലംഘിച്ച് ജോലി ചെയ്ത ആളുമാണെന്ന് ലീസ്റ്റർ മെർക്കുറി റിപ്പോർട്ട് ചെയ്തു.
യുകെ ഹോം ഓഫീസ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ടീം റെയ്ഡ് ചെയ്ത തുണി ഫാക്ടറികൾക്കുമേൽ പിഴ ചുമത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വീസ ചട്ടങ്ങൾ ലംഘിച്ച 38 ഇന്ത്യക്കാർ ബ്രിട്ടനിൽ അറസ്റ്റിൽ
12:23 PM Apr 24, 2017 | Deepika.com