+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വനിതാവേദി കുവൈത്ത് പ്രതിനിധികൾ അംബാസിഡറുമായി കൂടികാഴ്ച നടത്തി

കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ സുനിൽ ജെയ്നുമായി കൂടികാഴ്ച നടത്തി. ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രതിനിധി സംഘം അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തി. വനിതാവേദി പ
വനിതാവേദി കുവൈത്ത് പ്രതിനിധികൾ അംബാസിഡറുമായി കൂടികാഴ്ച നടത്തി
കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ സുനിൽ ജെയ്നുമായി കൂടികാഴ്ച നടത്തി. ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രതിനിധി സംഘം അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തി. വനിതാവേദി പ്രസിഡന്‍റ് ശാന്താ ആർ.നായർ, വനിതാവേദി, കുവൈത്തിലും, നാട്ടിലും നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.ജനറൽ സെക്രട്ടറി ടോളി തോമസ്, സജിത സ്കറിയ എന്നിവർ അവധി കാലങ്ങളിലെ വിമാന കന്പനികളുടെ ചൂഷണം, സ്കൂൾ ഫീസ് വർധനവ് എന്നിവയെപ്പറ്റി ചർച്ച നടത്തി.

കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യം ഒരുക്കുക, സാംസ്കാരിക പരിപാടികൾ നടത്തുന്നതിനായി കമ്മ്യൂണിറ്റി ഹാൾ തുടങ്ങുക. ഡേ കെയർ സെന്‍ററുകൾ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പ്രതിനിധി സംഘം അംബാസഡർക്ക് കൈമാറി.

റിപ്പോർട്ട്: സലിം കോട്ടയിൽ