+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംസി ബഹ്റൈൻ പ്രൊവിൻസ് കരകൗശല നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

മനാമ: വേൾഡ് മലയാളി കൗണ്‍സിൽ ബഹ്റൈൻ പ്രൊവിൻസ്, പാഴ് വസ്തുക്കളിൽ നിന്നും വീടുകൾക്കും, ഓഫീസുകൾക്കും, അലങ്കാര വസ്തുവായി സൂക്ഷിച്ചു വെക്കാൻ യോജിച്ച രീതിയിലുള്ള മനോഹരമായ അലങ്കാര വസ്തുക്കൾ നിർമിക്കാനുള
ഡബ്ല്യുഎംസി ബഹ്റൈൻ പ്രൊവിൻസ് കരകൗശല നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
മനാമ: വേൾഡ് മലയാളി കൗണ്‍സിൽ ബഹ്റൈൻ പ്രൊവിൻസ്, പാഴ് വസ്തുക്കളിൽ നിന്നും വീടുകൾക്കും, ഓഫീസുകൾക്കും, അലങ്കാര വസ്തുവായി സൂക്ഷിച്ചു വെക്കാൻ യോജിച്ച രീതിയിലുള്ള മനോഹരമായ അലങ്കാര വസ്തുക്കൾ നിർമിക്കാനുള്ള പരിശീലന ക്ളാസ്സുകൾ സംഘടിപ്പിച്ചു. പരിശീലന ക്ലാസിനു ബഹ്രൈനിലെ കരകൗശല നിർമ്മാണവിദഗ്ധ സമീറ നേതൃത്വം നൽകി. മാഹൂസ് ഗ്ലോബൽ ഇന്സ്ടിട്യൂട്ടിൽ രണ്ടു ദിവസമായി നടന്ന ക്ലാസ്സിൽ നിരവധി വനിതകളും, കുട്ടികളും പങ്കെടുത്തു.

വനിതാ വിഭാഗം പ്രസിഡന്‍റ് ജൂലിയറ്റ് തോമസ് , ചെയൽ പേഴ്സണ്‍ മൃദുല ബാലചന്ദ്രൻ , സെക്രട്ടറി ഷൈലജാദേവി, റ്റിറ്റി വിത്സണ്‍, ഷീബ, അജി ജോഷ്വ എന്നിവർ നേതൃത്വം നൽകി.

വേൾഡ് മലയാളി ബഹ്റൈൻ കൗണ്‍സിൽ പ്രസിഡന്‍റ് സേവി മാത്തുണ്ണി, സെക്രട്ടറി ജോഷ്വ മാത്യു , വൈസ് ചെയർമാൻ ഫൈസൽ എഫ് എം,വൈസ് പ്രസിഡന്‍റ് ജ്യോതിഷ് പണിക്കർ, അസിസ്റ്റന്‍റ് സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.