+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെകഐംവൈഎഫ് കുവൈത്ത് കേരള മുസ്ലിം യുവജന ഫെഡറേഷൻ

കുവൈത്ത്: കെകഐംവൈഎഫ് കുവൈത്ത് കേരള മുസ്ലിം യുവജന ഫെഡറേഷൻ വർക്കല മന്നാനിയ യൂണിവേഴ്സിറ്റി കുവൈത്ത് മീറ്റിംഗ് സംയുക്തമായ് ഏപ്രിൽ 21നു വെള്ളിയാഴ്ച്ച രാവിലെ എട്ടിനു അബൂഹലീഫയിൽ മന്നാനിയ കമ്മിറ്റി പ്ര
കെകഐംവൈഎഫ്  കുവൈത്ത് കേരള മുസ്ലിം യുവജന ഫെഡറേഷൻ
കുവൈത്ത്: കെകഐംവൈഎഫ് കുവൈത്ത് കേരള മുസ്ലിം യുവജന ഫെഡറേഷൻ വർക്കല മന്നാനിയ യൂണിവേഴ്സിറ്റി കുവൈത്ത് മീറ്റിംഗ് സംയുക്തമായ് ഏപ്രിൽ 21-നു വെള്ളിയാഴ്ച്ച രാവിലെ എട്ടിനു അബൂഹലീഫയിൽ മന്നാനിയ കമ്മിറ്റി പ്രെസിഡെന്‍റ് എസ് എ . ലെബ്ബയുടെ അധ്യക്ഷതയിൽ കൂടി. കുവൈത്തിലും, നാട്ടിലും അവശത അനുഭവിക്കുന്നവർക്ക് ജീവകാരുണ്യ പ്രവർത്തനം , അടുത്ത് വരുന്ന റംസാൻ ആദ്യവാരം മെന്പർമാർ , മറ്റ് സാമൂഹ്യ സാസ്കാരിക സംഘടനാ നേതാക്കളേയും പങ്കെടുപ്പിച്ച് കൊണ്ട് ഇഫ്താർ സംഗമം നടത്തൽ, മന്നാനിയാ അഗതി അനാഥ കുട്ടികളുടെ വിദ്യാഭ്യാസ ഫണ്ടിലേക്ക് സഹായം ചെയ്യൽ എന്നീ കാര്യങ്ങൾ തീരുമാനിച്ചു. പ്രസ്തുത മീറ്റി ങിൽ കെകഐംവൈഎഫ് സെക്രട്ടറി അസ്ലം ഹംസ. ജോനകപ്പുറം സ്വാഗതവും ,കുവൈത്ത് പ്രസിഡന്‍റ് അബ്ദുൽ ഖലാം മൗലവി അംബലം കുന്ന്, പ്രാർത്ഥനയും ട്രഷർ അബ്ദുൽ മനാഫ് നന്ദിയും പ്രകടിപ്പിച്ചു. മന്നാനിയ സെക്രട്ടറി അബ്ദുൽ അസീസ് മൗലവി അൽ ഖാസിമി കോന്നി ,വൈസ് പ്രസിഡന്‍റ് സക്കീർ പുത്തെൻ പാലത്ത് , ഷംസു താമരക്കുളം , അബ്ദുൽ ഹമീദ് പാലേരി, സഫീർ ഓയൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ