+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറത്തെ വർഗീയവൽക്കരിക്കാനുള്ള സിപിഎം ശ്രമം അപകടകരം: കെഎംസിസി

റിയാദ്: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയം വർഗീയവൽക്കരിക്കാനുള്ള സിപിഎം ശ്രമം അപകടകരമാണെന്നും മലപ്പുറത്തെ ജനതയെ മുഴുവൻ അപമാനിക്കുന്നത് പരിഹാസ്യമാണെന്നും റിയാദ് തവനൂർ നിയോജക മണ്ഡലം കെഎംസിസി
മലപ്പുറത്തെ വർഗീയവൽക്കരിക്കാനുള്ള സിപിഎം ശ്രമം അപകടകരം: കെഎംസിസി
റിയാദ്: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയം വർഗീയവൽക്കരിക്കാനുള്ള സിപിഎം ശ്രമം അപകടകരമാണെന്നും മലപ്പുറത്തെ ജനതയെ മുഴുവൻ അപമാനിക്കുന്നത് പരിഹാസ്യമാണെന്നും റിയാദ് തവനൂർ നിയോജക മണ്ഡലം കെഎംസിസി കണ്‍വെൻഷൻ അഭിപ്രായപ്പെട്ടു. ബത്ഹ കഐംസിസി ഓഫീസിൽ ചേർന്ന കണ്‍വെൻഷനിൽ നിയോജക മണ്ഡലം പ്രസിഡന്‍റ് അലികുട്ടി കൂട്ടായി അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ലാ കഐംസിസി ആക്റ്റിംഗ് പ്രസിഡന്‍റ് ഹാരിസ് തലാപ്പിൽ ഉദ്ഘാടനം ചെയ്തു. പുതുതായി രൂപീകരിച്ച മംഗലം, പുറത്തൂർ, തൃപ്രങ്ങോട്, പഞ്ചായത്ത് കഐംസിസി കമ്മിറ്റി ഭാരവാഹികളെ റിയാദ് കഐംസിസി. സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ പ്രഖ്യാപിച്ചു. ’69 പിന്നിട്ട മുസ്ലീം ലീഗ് ’എന്ന വിഷയം സത്താർ താമരത്തും ’ജീവകാരുണ്യത്തിന്‍റെ രാഷ്ട്രീയം’ എന്ന വിഷയം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബാവ താനൂരും അവതരിപ്പിച്ചു. മലപ്പുറം ജില്ലാ കഐംസിസി സെക്രട്ടറി കുഞ്ഞിപ്പ തവനൂർ, കെ.സി.ലത്തീഫ്, ഗഫൂർ കൂട്ടായി എന്നിവർ പ്രസംഗിച്ചു. കെ.ആർ.ലത്തീഫ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സി.എം.ടി.ഫൈസൽ സ്വാഗതവും റഷീദ് പെരുന്തല്ലൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ