+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ശുമേസി ശാഖയ്ക്ക് പുതിയ സാരഥികൾ

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ശുമേസി ശാഖ 20172020 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്റഫ് തിരുവനന്തപുരം (പ്രസി), ശംസുദ്ദീൻ പുനലൂർ (ജന. സെക്ര.), ഉമർ ഖാൻ (ട്രഷ.) ശുക്കൂർ ചേലേന്പ്ര, കബീ
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ശുമേസി ശാഖയ്ക്ക് പുതിയ സാരഥികൾ
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ശുമേസി ശാഖ 2017-2020 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്റഫ് തിരുവനന്തപുരം (പ്രസി), ശംസുദ്ദീൻ പുനലൂർ (ജന. സെക്ര.), ഉമർ ഖാൻ (ട്രഷ.) ശുക്കൂർ ചേലേന്പ്ര, കബീർ ആലുവ, അബ്ദുൽഅസീസ് ആലുവ (വൈസ് പ്രസി.), അംജദ് കുനിയിൽ, അബ്ദുൽഗഫൂർ, അഷ്റഫ് തലശ്ശേരി (സെക്ര.) എന്നിവരാണ് ഭാരവാഹികൾ. മോണിഷ്, റിയാസ് തിരൂർ (പൊതു ബന്ധങ്ങളും സാമൂഹ്യക്ഷേമവും), ഇസ്മാഈൽ, സയ്യിദ് മുഹമ്മദ് (മദ്രസ ഇൻചാർജ്), അദീബ് കുനിയിൽ (ഓഫീസ്), ഹനീഫ തലശേരി, (വളണ്ടിയർ ക്യാപ്റ്റൻ), മുനീർ ചെറുവാടി (പബ്ലിസിറ്റി), ശഹീർ പുനലൂർ (ലൈറ്റ്, സൗണ്ട്), അബുൽ അസീസ് മുത്തേടം (വളണ്ടിയർ), ശമിൽ ചേലാന്പ്ര, ഹാഫിസ് (മെയിന്‍റനൻസ്), നസീർ (പ്രസിദ്ധീകരണം) എന്നിവരടങ്ങിയ പ്രവർത്തകസമിതിയെയും അഡ്വൈസറായി അബ്ദുൽറസാഖ് സ്വലാഹിയെയും തെരഞ്ഞെടുത്തു.

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ പ്രസിഡണ്ട് കെ.ഐ അബ്ദുൽജലാൽ, സംഘടന സെക്രട്ടറി എം.ഡി ഹുസ്സൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശുമേസി ഇസ്ലാഹി സെന്‍റർ, സലഫി മദ്രസ എന്നിവ ദീര ദഅ്വ സെന്‍ററിനു കീഴിലാണ് നടന്നുവരുന്നത്. വരും കാലം കൂടുതൽ ഉൗർജത്തോടെ ദഅ്വ പ്രവർത്തനങ്ങളുമായി മുന്നേറാൻ കമ്മിറ്റിക്ക് കഴിയുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ