+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെസി പോൾ ജോർജിന് ന്ധഗ്രേറ്റ് 100 നേഴ്സ്’ അവാർഡ് ലഭിച്ചു

ഡാളസ്: ഡാളസ് ചിൽഡ്രൻസ് മെഡിക്കൽ സെന്‍ററിൽ കേസ് മാനേജരായി സേവനം ചെയ്തു വരുന്ന ജെസി പോൾ ജോർജിന് 2017 ലെ ഡാളസ് ഫോർട്ട്വർത്ത് ദി ഗ്രേററ് 100 നേഴ്സ് അവാർഡ് ലഭിച്ചു. ഏപ്രിൽ 17 നു ഡാളസ് ഡൗണ്‍ടൗണിലെ മോർട
ജെസി പോൾ ജോർജിന് ന്ധഗ്രേറ്റ് 100 നേഴ്സ്’ അവാർഡ് ലഭിച്ചു
ഡാളസ്: ഡാളസ് ചിൽഡ്രൻസ് മെഡിക്കൽ സെന്‍ററിൽ കേസ് മാനേജരായി സേവനം ചെയ്തു വരുന്ന ജെസി പോൾ ജോർജിന് 2017 ലെ ഡാളസ് ഫോർട്ട്വർത്ത് ദി ഗ്രേററ് 100 നേഴ്സ് അവാർഡ് ലഭിച്ചു. ഏപ്രിൽ 17 -നു ഡാളസ് ഡൗണ്‍ടൗണിലെ മോർട്ടൻ മേയേഴ്സ് സിംഫണി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് അവാർഡ് നൽകപ്പെട്ടു.

ന്യൂഡൽഹി ഓൾ ഇൻഡ്യ ഇൻസ്റ്ററ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും ഉയർന്ന റാങ്കോടെ നേഴ്സിംഗിൽ ഓണേഴ്സ് ബിരുദവും അമേരിക്കയിൽ നിന്ന് നേഴ്സിംങ്ങ് ഇൻഫോർമാററിക്സിൽ മാസ്ററർ ബിരുദവും കരസ്ഥമാക്കി. ഇപ്പോൾ നേഴ്സിംങ്ങ് പ്രാക്ടീസിംഗിൽ ഡോക്ടറേറ്ര് പഠനം നടത്തി വരുന്ന ജെസി മികച്ച വാഗ്മിയും, പ്രോഗ്രാം അവതാരകയും, സംഘാടകയും ആണ്. ഭർത്താവ് ജോർജ്കുട്ടി തോമസ് സിപിഎ, മക്കൾ ജലീററ് ജോർജ്, ബ്രയൻ ജോർജ്.

റിപ്പോർട്ട്: ലാലി ജോസഫ് ആലപ്പുറത്ത്