+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ് സർജൻ ജനറൽ വിവേക് മൂർത്തിയെ പുറത്താക്കി

വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജൻ വിവേക് മൂർത്തിയെ യുഎസ് സർജൻ ജനറൽ സ്ഥാനത്തുനിന്നും പുറത്താക്കി. റിയൽ അഡ്മിറൽ സിൽവിയ ട്രന്‍റ് ആംഡസിനാണ് താത്കാലിക ചുമതല. വൈറ്റ് ഹൗസ് ഏപ്രിൽ 21 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ
യുഎസ് സർജൻ ജനറൽ വിവേക് മൂർത്തിയെ പുറത്താക്കി
വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജൻ വിവേക് മൂർത്തിയെ യുഎസ് സർജൻ ജനറൽ സ്ഥാനത്തുനിന്നും പുറത്താക്കി. റിയൽ അഡ്മിറൽ സിൽവിയ ട്രന്‍റ് ആംഡസിനാണ് താത്കാലിക ചുമതല. വൈറ്റ് ഹൗസ് ഏപ്രിൽ 21 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. ട്രംപ് ഭരണകൂടത്തിന്‍റെ ഇളക്കി പ്രതിഷ്ഠയുടെ ഭാഗമായാണ് നടപടിയെന്നാണ് വൈറ്റ് ഹൗസിന്‍റെ വിശദീകരണം.

സർജൻ ജനറൽ ഡ്യൂട്ടിയിൽനിന്നും വിവേകിനെ പുറത്താക്കിയതായും എന്നാൽ കമ്മീഷന്‍റ് കോർപ്സിൽ വിവേക് മെംബറായി തുടരുമെന്നും ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് സെക്രട്ടറി ടോം പ്രൈസ് പറഞ്ഞു. വിവേകിന്‍റെ ഇതുവരെയുള്ള സേവനങ്ങളെ ടോം പ്രശംസിക്കാനും മറന്നില്ല.

മുപ്പത്തൊന്പതുകാരനായ വിവേക് അമേരിക്കയുടെ പത്തൊന്പതാമത് സർജൻ ജനറലായിരുന്നു. 2014 ഡിസംബർ 18നായിരുന്നു നിയമനം.

റിപ്പോർട്ട്: പി.പി. ചെറിയാൻ