വിക്കിലീക്സിനു വിവരം ചോർത്തിയവരെ തേടി ചാൻസലറിയിലും അന്വേഷണം

09:14 PM Apr 22, 2017 | Deepika.com
ബെർലിൻ: വിക്കിലീക്സിനു വിവരങ്ങൾ ചോർത്തിക്കിട്ടിയത് എന്നറിയാൻ നടത്തുന്ന അന്വേഷണം ജർമൻ ചാൻസലറുടെ ആസ്ഥാന കാര്യാലയത്തിലുമെത്തി. ചാൻസൽറിയിലെ ഒരു ഉദ്യോഗസ്ഥനും ചോർത്തലിനു പിന്നിലുള്ളതായി സംശയിക്കുന്നു.

എന്നാൽ, ഇക്കാര്യത്തിൽ ആരെയെങ്കിലും കൃത്യമായി സംശയിക്കാൻ പാകത്തിലുള്ള തെളിവുകളൊന്നും ഇനിയും കിട്ടിയിട്ടില്ലെന്നാണ് സൂചന. പാർലമെന്‍ററി സമിതി നടത്തുന്ന അന്വേഷണത്തിന് ചാൻസലർ നേരത്തെ തന്നെ എല്ലാ സഹകരണങ്ങളും ഉറപ്പു നൽകിയിരുന്നു.

ജർമൻ പാർലമെന്‍റിൽ തന്നെ ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. ജർമനിയും യുഎസും ചേർന്നു നടത്തിയ ചാര പ്രവർത്തനങ്ങളെപ്പറ്റി ഡിസംബറിൽ വിക്കിലീക്സ് രേഖകൾ പുറത്തുവിട്ടിരുന്നു. ഇതെങ്ങനെ ചോർന്നു കിട്ടിയെന്നതാണ് അന്വേഷണത്തിന്‍റെ പ്രധാന വിഷയം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ