+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഴവിൽ എഫ്എം മൂന്നാം വാർഷികം 29ന്

ന്യൂയോർക്ക്: മഴവിൽ എഫ്എം റേഡിയോ സ്റ്റേഷൻ മൂന്നാം വാർഷിക ആഘോഷിക്കുന്നു. ഏപ്രിൽ 29ന് ന്യൂയോർക്ക് ഫ്ളോറൽ പാർക്കിലെ വിഷൻ ഒൗട്ട്റീച്ച് സെന്‍ററിലാണ് പരിപാടികൾ. ന്യൂയോർക്കിൽ നിന്നും മൂന്ന് യുവാക്കൾ
മഴവിൽ എഫ്എം മൂന്നാം വാർഷികം 29ന്
ന്യൂയോർക്ക്: മഴവിൽ എഫ്എം റേഡിയോ സ്റ്റേഷൻ മൂന്നാം വാർഷിക ആഘോഷിക്കുന്നു. ഏപ്രിൽ 29ന് ന്യൂയോർക്ക് ഫ്ളോറൽ പാർക്കിലെ വിഷൻ ഒൗട്ട്റീച്ച് സെന്‍ററിലാണ് പരിപാടികൾ.

ന്യൂയോർക്കിൽ നിന്നും മൂന്ന് യുവാക്കൾ വളരെ എളിയ രീതിയിൽ ആരംഭിച്ച ഈ ഓണ്‍ലൈൻ റേഡിയോ, ഇതിനോടകം അഞ്ച് സ്ട്രീമുകളിലായി ലോകം മുഴുവൻ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ ഏകദേശം അറുപത്തിയഞ്ചോളം റേഡിയോ ജോക്കികളുടെ ശബ്ദം മഴവിൽ എഫ്എമ്മിലൂടെ ലോകം ശ്രവിച്ചു. അമേരിക്കയിൽ തന്നെ ന്യൂയോർക്ക് മുതൽ കാലിഫോർണിയ വരെ ഒരു റേഡിയോ ശൃംഖലയായി മാറിയ മഴവിൽ എഫ്എമ്മിൽ മുപ്പതോളം റീജണൽ ഡയറക്ടർമാരും പതിനഞ്ചോളം ഇന്‍റർനാഷണൽ റീജണൽ ഡയറക്ടർമാരും പ്രവർത്തിക്കുന്നുണ്ട്.

തെന്നിന്ത്യയുടെ വാനന്പാടി കെ.എസ്. ചിത്ര ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ സംവിധായകൻ സോഹൻലാൽ, നിർമാതാവ് ഡോ. ഫ്രീമു വർഗീസ്, പ്രസ്ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ മഴവിൽ എഫ്എം ബാനറിൽ ഡോ. സിന്ധു പൊന്നാരത്ത് നിർമിച്ച "അനന്തരം’ എന്ന ടെലിഫിലിമിന്‍റെ ആദ്യ പ്രദർശനവും നടക്കും. നോർത്ത് അമേരിക്കൻ ഫിലിം അവാർഡിന്‍റെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് കർമം മഴവിൽ വേദിയിൽ കെ.എസ്. ചിത്ര നിർവഹിക്കും.

ആഘോഷ പരിപാടിയിലേക്ക് എല്ലാ കലാസ്നേഹികളുടേയും സഹകരണം മഴവിൽ എഫ്.എം. സാരഥികളായ നിശാന്ത് നായർ, ജോജോ കൊട്ടാരക്കര, കൊച്ചിൻ ഷാജി എന്നിവർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ