+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനിക്കാത്ത കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം: അലബാമ സ്റ്റേറ്റ് അംഗീകരിച്ചു

അലബാമ: ജനിക്കാതെ അമ്മയുടെ ഉദരത്തിൽവച്ച് മരിക്കാൻ വിധിക്കപ്പെടുന്ന കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം നൽകുന്ന നിയമം അലബാമ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നതിന് സെനറ്റ് അനുമതി നൽകി. സ്റ്റേറ്റ് ഹൗസ് മാർച്ചി
ജനിക്കാത്ത കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം: അലബാമ സ്റ്റേറ്റ് അംഗീകരിച്ചു
അലബാമ: ജനിക്കാതെ അമ്മയുടെ ഉദരത്തിൽവച്ച് മരിക്കാൻ വിധിക്കപ്പെടുന്ന കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം നൽകുന്ന നിയമം അലബാമ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നതിന് സെനറ്റ് അനുമതി നൽകി. സ്റ്റേറ്റ് ഹൗസ് മാർച്ചിൽ അംഗീകരിച്ച ബിൽ ഏഴിനെതിരെ 25 വോട്ടുകൾക്കാണ് അലബാമ സ്റ്റേറ്റ് അംഗീകരിച്ചത്.

നിയമ ഭേദഗതി അനുസരിച്ച് ഗർഭം അലസിപ്പിക്കൽ പ്രവണത നിയന്ത്രിക്കാൻ കഴിയുമെന്ന് ബിൽ അവതരിപ്പിച്ച സ്റ്റേറ്റ് പ്രതിനിധി മാറ്റ് പറഞ്ഞു. അതേസമയം ബില്ലിനെതിരെ രംഗത്തുവന്ന പേരന്‍റ് ഹുഡ് നേതാക്കൾ ഗർഭഛിദ്രം ഒഴിവാക്കുന്നതിനുദേശിച്ചാണെന്ന് കുറ്റപ്പെടുത്തി.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രൊലൈഫ് ജസ്സീസിനെ സുപ്രീം കോടതിയിൽ നിയമിക്കുമെന്ന വാഗ്ദാനം ചെയ്തിരുന്ന ട്രംപിന്‍റെ നിലപാടിനോട് യോജിക്കുന്ന നീൽ ഗോർഷിനെയാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.

13 സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഗർഭഛിദ്രം നിയമവിരുദ്ധമാക്കുന്ന നിയമനിർമാണം നടത്തിക്കഴിഞ്ഞു. അരിസോണ, ആർക്കൻസാസ്, ഡെലവെയർ, ലൂസിയാന, മാസച്ചുസെറ്റ്സ്, മിഷിഗണ്‍, മിസിസിപ്പി, ന്യൂമെക്സിക്കൊ, നോർത്ത് ഡക്കോട്ട, ഒക് ലഹോമ, സൗത്ത് ഡക്കോട്ട, വെസ്റ്റ് വെർജീനിയ എന്നിവയാണവ.

റിപ്പോർട്ട്: പി.പി. ചെറിയാൻ