+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീവകാരുണ്യ, വൈജ്ഞാനിക മേഖലകളിൽ മർകസിന്‍റെ പ്രവർത്തനം മികവുറ്റത്: മുഹമ്മദ് മുസ്തഫ

റിയാദ്: ജീവകാരുണ്യ, വൈജ്ഞാനിക വിദ്യാഭ്യാസ മേഖലകളിൽ മർകസിന്‍റെ പ്രവർത്തനം മികവുറ്റതാനെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അലിഫ് ഇന്‍റർ നാഷണൽ സ്കൂൾ പ്രിൻസിപ്പാൾ മ
ജീവകാരുണ്യ, വൈജ്ഞാനിക മേഖലകളിൽ മർകസിന്‍റെ പ്രവർത്തനം മികവുറ്റത്: മുഹമ്മദ് മുസ്തഫ
റിയാദ്: ജീവകാരുണ്യ, വൈജ്ഞാനിക വിദ്യാഭ്യാസ മേഖലകളിൽ മർകസിന്‍റെ പ്രവർത്തനം മികവുറ്റതാനെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അലിഫ് ഇന്‍റർ നാഷണൽ സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് മുസ്തഫ പറഞ്ഞു. മർകസ് റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മർകസ് ഡേ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മർകസ് റിയാദ് പ്രസിഡന്‍റ് അലി കുഞ്ഞി മൗലവി അധ്യക്ഷതയിൽ സയ്യിദ് മുഹമ്മദ് ജലാലുദീൻ മദനി തങ്ങൾ ഉദ്ഘാടനം ചെയ്തു ഡോ.അബ്ദുൽ സലാം ഉമർ സ്വാഗതവും മുജീബ് കാലടി നന്ദിയും പറഞ്ഞു. എസ്വൈഎസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ആർ.പി.ഹുസൈൻ മാസ്റ്റർ, ഡയറക്ടർ മർകസ് യുനാനി ഹോസ്പിറ്റൽ ഡോ.യു.കെ.ശരീഫ്, ഐസിഎഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദു നാസർ അഹ്സനി, ആർഎസ്സി റിയാദ് സോണ്‍ ചെയർമാൻ ബഷീർ മിസ്ബാഹി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ