+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടവക ദിനവും മതബോധന വാർഷികവും 22ന്

ന്യൂഡൽഹി: മയൂർവിഹാർ ഫേസ് വണ്‍ സെന്‍റ് മേരീസ് പള്ളിയുടെ ഇടവക ദിനാഘോഷവും മതബോധന വാർഷികാഘോഷ പരിപാടികളും ഏപ്രിൽ 22ന് (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം നാല് മുതൽ മയൂർവിഹാർ ഫേസ് വണ്‍ കാർത്തിയായനി ഓഡിറ്റോ
ഇടവക ദിനവും മതബോധന വാർഷികവും 22ന്
ന്യൂഡൽഹി: മയൂർവിഹാർ ഫേസ് വണ്‍ സെന്‍റ് മേരീസ് പള്ളിയുടെ ഇടവക ദിനാഘോഷവും മതബോധന വാർഷികാഘോഷ പരിപാടികളും ഏപ്രിൽ 22ന് (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം നാല് മുതൽ മയൂർവിഹാർ ഫേസ് വണ്‍ കാർത്തിയായനി ഓഡിറ്റോറിയത്തിലാണ് പരിപാടി.

ആഘോഷ പരിപാടികൾ ലോ കമ്മീഷൻ അംഗം പ്രഫ. ഡോ. എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. ജോസ് തൈയിൽ അധ്യക്ഷത വഹിക്കും. ഫാ. അനൂപ് നരിമറ്റത്തിൽ, ഫാ. ആന്‍റണി മൂഞ്ഞാലി, സിസ്റ്റർ ഡീന സിഎസ്ടി, ഇടവക വികാരി ഫാ. മനോജ് കൊല്ലംപറന്പിൽ, ജനറൽ കണ്‍വീനർ ഷാജി ജോണ്‍ എന്നിവർ സംസാരിക്കും. തുടർന്നു ഇടവക തലത്തിലുള്ള ക്വിസ് മത്സരവും വിവിധ ഭക്തി സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്