+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം തത്സമയ സംപ്രേഷണം 21ന്

ന്യൂജേഴ്സി: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാർത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷങ്ങളുടെ ചടങ്ങുകൾ തത്സമയ സംപ്രേഷണം
മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം തത്സമയ സംപ്രേഷണം 21ന്
ന്യൂജേഴ്സി: നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാർത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷങ്ങളുടെ ചടങ്ങുകൾ തത്സമയ സംപ്രേഷണം ചെയ്യുന്നു. ഏപ്രിൽ 21ന് (വെള്ളി) വൈകുന്നേരം ആറു മുതൽ www.medialogistics.us എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ഡെന്നീസ് അറിയിച്ചു.

ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഐസക് മാർ ഫിലിക്സിനോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡോ. സഖറിയ മാർ നിക്കൊളൊവോസ്, ആർച്ച് ബിഷപ് മോർ ടൈറ്റസ് യെൽദോ, റവ. ഡോ. ജോണി തുടങ്ങിയവർ ആംസകൾ നേർന്ന് സംസാരിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ