+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആര്യാടൻ മുഹമ്മദ് റിയാദിൽ

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ മുൻ വൈദ്യുതിമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് ഏപ്രിൽ 23ന് (ശനി) റിയാദിൽ എത്തുന്നു.
ആര്യാടൻ മുഹമ്മദ് റിയാദിൽ
റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ മുൻ വൈദ്യുതിമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് ഏപ്രിൽ 23ന് (ശനി) റിയാദിൽ എത്തുന്നു. റമദ് ഹോട്ടലിൽ വൈകുന്നേരം ഏഴിനാണ് പരിപാടി. മലപ്പുറം മുൻ ഡിസിസി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി, ഡിസിസി ജനറൽ സെക്രട്ടറി സമദ് മങ്കട ഒഐസിസി ഗ്ലോബൽ, നാഷണൽ, സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി നേതാക്കൾ തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ