+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിവൈൻ മേഴ്സി തിരുനാൾ ഏപ്രിൽ 23-നു

മയാമി: കോറൽസ്പ്രിംഗ് ആരോഗ്യമാതാ ദേവാലയത്തിൽ എസ്എംസിസിയുടെ നേതൃത്വത്തിൽ ഡിവൈൻ മേഴ്സി തിരുനാൾ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.ഉയിർപ്പ് തിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവത്തിന്‍റെ അപരിമേയമായ കരുണയെ അ
ഡിവൈൻ മേഴ്സി തിരുനാൾ ഏപ്രിൽ 23-നു
മയാമി: കോറൽസ്പ്രിംഗ് ആരോഗ്യമാതാ ദേവാലയത്തിൽ എസ്എംസിസിയുടെ നേതൃത്വത്തിൽ ഡിവൈൻ മേഴ്സി തിരുനാൾ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

ഉയിർപ്പ് തിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവത്തിന്‍റെ അപരിമേയമായ കരുണയെ അനുസ്മരിക്കുന്ന സുദിനമാണ്. പുതുഞായറാഴ്ച ദിവ്യകാരുണ്യ മഹത്വത്തിനായുള്ള തിരുനാളായി സഭ ആചരിക്കുന്നു. ദിവ്യകാരുണ്യ ഭക്തി ലോകമെന്പാടും പ്രചരിപ്പിക്കുന്നതിന് വിശുദ്ധ ഫൗസ്റ്റീനായോട് ദൈവം വെളിപ്പെടുത്തി കൊടുത്തതു മുതലാണ് കരുണയുടെ നൊവേനയ്ക്കും ജപമാലയ്ക്കും കൂടുതൽ പ്രചാരം ലഭിച്ചത്. ഡിവൈൻ മേഴ്സി ജപമാലയും, നൊവേനയും ചൊല്ലിയാൽ ദണ്ഡവിമോചനം ലഭിക്കുവാൻ ഇടയാകുമെന്നു സഭ പഠിപ്പിക്കുന്നു.

ദുഖവെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഒന്പതു ദിവസത്തെ ഡിവൈൻ മേഴ്സി നൊവേന പരിസമാപിക്കുന്നത് ഡിവൈൻ മേഴ്സി തിരുനാളിനോടൊപ്പമാണ്.

ഏപ്രിൽ 23-നു ഞായറാഴ്ച രാവിലെ 8.30-നു ഫാ. റിജോ ജോണ്‍സന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും, നൊവേന സമർപ്പണവും, ലദീഞ്ഞും തുടർന്നു എസ്എംസിസിയുടെ നേതൃത്വത്തിൽ നേർച്ച വിതരണവും, സദ്യയും നടത്തപ്പെടും. തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി ഫാ. തോമസ് കടുകപ്പള്ളിയും, സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് ഭാരവാഹികളും അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം