+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൻഎഫ്എൽ സ്റ്റാറിന്‍റെ മരണത്തിൽ അസ്വഭാവികയുണ്ടെന്ന് അറ്റോർണി

മാസച്ചുസെറ്റ്: മുൻ എൻഎഫ്എൽ സ്റ്റാറും ന്യൂഇംഗ്ലണ്ട് പാട്രിയറ്റ് ടീമംഗവുമായിരുന്ന ഏരണ്‍ ഹെർണാണ്ടസിന്‍റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ഏരണിന്‍റെ മുൻ ഏജന്‍റ് ബ്രയാൻ മർഫി, ഡിഫൻസ് അറ്റോർണി ഓസെ ബെയ്സ് എന്നി
എൻഎഫ്എൽ സ്റ്റാറിന്‍റെ മരണത്തിൽ അസ്വഭാവികയുണ്ടെന്ന് അറ്റോർണി
മാസച്ചുസെറ്റ്: മുൻ എൻഎഫ്എൽ സ്റ്റാറും ന്യൂഇംഗ്ലണ്ട് പാട്രിയറ്റ് ടീമംഗവുമായിരുന്ന ഏരണ്‍ ഹെർണാണ്ടസിന്‍റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ഏരണിന്‍റെ മുൻ ഏജന്‍റ് ബ്രയാൻ മർഫി, ഡിഫൻസ് അറ്റോർണി ഓസെ ബെയ്സ് എന്നിവർ അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ ഏറ്റവും സുരക്ഷിത കറക്ഷണൽ സെന്‍റർ സെല്ലിൽ ബെഡ് ഷീറ്റിൽ തൂങ്ങി മരിച്ച നിലയിൽ ഹെർണാണ്ടസിനെ കണ്ടെത്തിയത്. കൊലക്കേസിൽ ജീവപര്യന്തം ശിഷയനുഭവിക്കുന്ന ഇരുപത്തിയേഴുകാരനായ ഏരണിനെ അഞ്ച് ദിവസങ്ങൾക്ക് മുൻപു മറ്റൊരു കൊലപാതകക്കേസിൽ നിരപരാധിയാണെന്ന് കണ്ടെത്തിയത് ദേശീയ മാധ്യമങ്ങളിൽ വൻ വാർത്താ പ്രധാന്യം നേടിയിരുന്നു. ഏകാന്ത സെല്ലിൽ കഴിഞ്ഞിരുന്ന ഇയാൾ തൂങ്ങി മരിക്കുന്നതിനു മുന്പ് നെറ്റിയിൽ ബൈബിൾ വാക്യം എഴുതിവച്ചിരുന്നതായി ജയിലധികൃതർ വെളിപ്പെടുത്തി. (യോഹന്നാൻ 3.16) മരിക്കുന്നതിന് അഞ്ച് ദിവസം മുന്പ് കോടതിയിൽ കുറ്റവിമുക്തനാക്കപ്പെട്ട ഏരണ്‍ മകൾക്ക് ചുംബനം നൽകുന്ന ചിത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഏരണ്‍ ജീവനൊടുക്കാൻ യാതൊരു സാധ്യതയും ഇല്ലെന്നാണ് സുഹൃത്തുക്കളും ടീമംഗങ്ങളും പറയുന്നത്.

കോടതിയിൽ വീണ്ടും ഹാജരാക്കുന്നതിന് കാത്തിരിക്കുകയായിരുന്നു ഏരണ്‍ എന്ന് അറ്റോണി പറയുന്നു. ഏരന്‍റെ മരണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അറ്റോർണി ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹത സംശയാസ്പദ മാണെന്നും അറ്റോർണി കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ