+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ക്ലർജി ഫെലോഷിപ്പ് സംഘടിപ്പിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെ ഈ വർഷത്തെ രണ്ടാമത്തെ കൂട്ടായ്മ സംഘടിപ്പിച്ചു. ഏപ്രിൽ 17 ന് വൈകുന്നേരം ഏഴിന് സ്റ്റാഫോർഡിലുള്ള ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിലായിരുന്നു
ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ക്ലർജി ഫെലോഷിപ്പ് സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെ ഈ വർഷത്തെ രണ്ടാമത്തെ കൂട്ടായ്മ സംഘടിപ്പിച്ചു. ഏപ്രിൽ 17 ന് വൈകുന്നേരം ഏഴിന് സ്റ്റാഫോർഡിലുള്ള ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിലായിരുന്നു വൈദിക കൂട്ടായ്മ.

സെന്‍റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് വികാരി ഫാ. ജോണ്‍ എസ്. പുത്തൻവിള പ്രാരംഭ പ്രാർഥന നടത്തി. തുടർന്ന് സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഹൂസ്റ്റണിന്‍റെ വികാരിയും ക്ലെർജി ഫെലോഷിപ്പ് ഓർഗനൈസിംഗ് സെക്രട്ടറിയുമായ റവ. കെ.ബി. കുരുവിള സ്വാഗതം ആശംസിച്ചു. തുടർന്നു ധ്യാന പ്രസംഗം നടത്തിയ മലങ്കര ഓർത്തഡോക്സ് സഭാ കൊട്ടാരക്കര പുനലൂർ ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോൻ മാർ തിയഡോറസ് കർത്താവിന്‍റെ ഉയിർത്തെഴുന്നേല്പ് ഓരോ വ്യക്തിയിലും വരുത്തേണ്ട രൂപാന്തരത്തെക്കുറിച്ച് സന്ദേശം നൽകി. തുടർന്ന് ചർച്ചകൾ നടന്നു. റവ.സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പാ നന്ദി പറഞ്ഞു. ട്രിനിറ്റി മാർത്തോമ ഇടവക വികാരി റവ. ഫിലിപ്പ് ഫിലിപ്പിന്‍റെ പ്രാർഥനയോടും യൂഹാനോൻ മാർ തിയഡോറസിന്‍റെ ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി