+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോണ്‍സൽ ഡോ. ഇർഷാദ് അഹമ്മദിന് യാത്രയയപ്പ് നൽകി

ജിദ്ദ: നാലുവർഷത്തെ സേവനത്തിനുശേഷം ഡൽഹി വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് പ്രസ്, ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് കോണ്‍സൽ ഡോ. ഇർഷാദ് അഹമ്മദിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫേ
കോണ്‍സൽ ഡോ. ഇർഷാദ് അഹമ്മദിന് യാത്രയയപ്പ് നൽകി
ജിദ്ദ: നാലുവർഷത്തെ സേവനത്തിനുശേഷം ഡൽഹി വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് പ്രസ്, ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് കോണ്‍സൽ ഡോ. ഇർഷാദ് അഹമ്മദിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി.

കോണ്‍സുലേറ്റിൽ നടന്ന ചടങ്ങിൽ മാധ്യമ മേഖലക്ക് ഡോ. ഇർഷാദ് അഹമ്മദ് നൽകിയ സേവനങ്ങളെ മാനിച്ച് പ്രസിഡന്‍റ് പി.എം. മായിൻകുട്ടിയും ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂരും മീഡിയ ഫോറത്തിന്‍റെ ഉപഹാരം സമ്മാനിച്ചു.

ഹസൻ ചെറൂപ്പ, അബ്ദുറഹ്മാൻ വണ്ടൂർ, സി.കെ. ശാക്കിർ, ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്, കബീർ കൊണ്ടോട്ടി തുടങ്ങിയവർ സംബന്ധിച്ചു.

ജിദ്ദയിലെ പത്രപ്രവർത്തകരെല്ലാം തനിക്ക് ഒരു വിളിപ്പാടകലെയായിരുന്നുവെന്നും ഏതു കാര്യത്തിലും അവർ നൽകിയിരുന്ന സഹകരണം മറക്കാനാവാത്തതാണെന്നും മറുപടി പ്രസംഗത്തിൽ ഡോ. ഇർഷാദ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ സമൂഹം ഉൗർജസ്വലരും സംഘടിതരും സഹകരണ മനോഭാവമുള്ളവരുമാണ്. അവരുടെ സേവനങ്ങൾ, പ്രത്യേകിച്ച് പൊതുമാപ്പുപോലുള്ള സന്ദർഭങ്ങളിൽ പ്രയാസമനുഭവിക്കുവർക്ക് ഒട്ടേറെ ആശ്വാസങ്ങൾ നൽകിയിട്ടുണ്ട്. ജിദ്ദയിലെ സേവന കാലം ഏറെ സന്തോഷം പകരുന്നതും ആനന്ദം നൽകുന്നതുമായിരുന്നുവെന്നും സംതൃപ്തിയോടെയാണ് മടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം അവസാനത്തോടെ ഡൽഹിയിലേക്കു മടങ്ങുന്ന ഡോ. ഇർഷാദിന് പകരം വൈ.കെ. ശുക്ല സ്ഥാനമേൽക്കും.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ