+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിദ്ദ വോളി ലീഗ് 21 ന് തുടക്കം കുറിക്കും

ജിദ്ദ: അസീസിയ സ്റ്റാർസ് സംഘടിപ്പിക്കുന്ന ന്ധജിദ്ദ വോളി ലീഗ്’ ഏപ്രിൽ 21ന് (വെള്ളി) തുടക്കം കുറിക്കും. ഓൾഡ് എയർപോർട്ടിലെ ഷബാബിയ ഗ്രൗണ്ടിൽ വെകുന്നേരം 6.30നാണ് ഉദ്ഘാടന ചടങ്ങുകൾ. സൗദി, ഫിലിപ്പീൻസ്, ഈ
ജിദ്ദ വോളി ലീഗ്  21 ന് തുടക്കം കുറിക്കും
ജിദ്ദ: അസീസിയ സ്റ്റാർസ് സംഘടിപ്പിക്കുന്ന ന്ധജിദ്ദ വോളി ലീഗ്’ ഏപ്രിൽ 21ന് (വെള്ളി) തുടക്കം കുറിക്കും. ഓൾഡ് എയർപോർട്ടിലെ ഷബാബിയ ഗ്രൗണ്ടിൽ വെകുന്നേരം 6.30നാണ് ഉദ്ഘാടന ചടങ്ങുകൾ.

സൗദി, ഫിലിപ്പീൻസ്, ഈജിപ്ത്, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾക്കു പുറമെ അറബ് രാജ്യങ്ങളിൽ നിന്നുള്ള മികച്ച കളിക്കാരടങ്ങുന്ന പ്രവിശ്യയിലെ 12 പ്രമുഖ ടീമുകൾ ടൂർണമെന്‍റിൽ പങ്കെടുക്കും. അസീസിയ സ്റ്റാർസ്, ജിദ്ദ ഇന്‍റർനാഷണ്‍ ഇന്ത്യൻ സ്കൂൾ, ഐഎംസി ഹോസ്പിറ്റൽ, അവാൻ സ്പോർട്സ് ക്ലബ്, ബജ്ദോ, സിയാൽകോട്ട് സ്റ്റാർ ക്ലബ്, ഹോളിഡെയ്സ് റസ്റ്ററന്‍റ്, സ്റ്റോം ജിദ്ദ, സുലൈമാൻ ഫക്കീഹ് ഹോസ്പിറ്റൽ, ഡിസ്ട്രോയേഴ്സ് ജിദ്ദ, ലാം വാരിയേഴ്സ് യാന്പു, ജോട്ടണ്‍ പെൻഗ്വിൻസ് എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിലെ ജേതാക്കൾക്കും റണ്ണർ അപ്പിനും കാഷ് അവാർഡും മറ്റു ആകർഷകങ്ങളായ സമ്മാനങ്ങളും നൽകും. നറുക്കെടുപ്പിലൂടെ ടൂർണമന്‍റ് വിജയിയെ പ്രഖാപിക്കുവർക്ക് വിമാന ടിക്കറ്റും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ