+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്കിന്‍റെ സാൽമിയ യൂണിറ്റ് അംഗങ്ങൾക്കായി ന്ധവിഷുക്കണി’ സംഘടിപ്പിച്ചു

കുവൈത്ത്: കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫോക്കിന്‍റെ സാൽമിയ യൂണിറ്റ് അംഗങ്ങൾക്കായി ന്ധവിഷുക്കണി 2017’ സംഘടിപ്പിച്ചു. സാൽമിയ യൂണിറ്റ് സെൻട്രൽ കമ്മിറ്റി അംഗം അനൂപ് കുമാർ, മറ്റു യൂണിറ്റ് ഭാരവാഹികൾ
ഫോക്കിന്‍റെ  സാൽമിയ യൂണിറ്റ്  അംഗങ്ങൾക്കായി ന്ധവിഷുക്കണി’ സംഘടിപ്പിച്ചു
കുവൈത്ത്: കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫോക്കിന്‍റെ സാൽമിയ യൂണിറ്റ് അംഗങ്ങൾക്കായി ന്ധവിഷുക്കണി 2017’ സംഘടിപ്പിച്ചു. സാൽമിയ യൂണിറ്റ് സെൻട്രൽ കമ്മിറ്റി അംഗം അനൂപ് കുമാർ, മറ്റു യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ സാൽമിയ യൂണിറ്റിലെ മുതിർന്ന അംഗം ജാനകി അമ്മ പങ്കെടുത്തവർക്കെല്ലാം വിഷുകൈനീട്ടം നൽകി. യൂണിറ്റ് അംഗങ്ങൾ ചേർന്നു തയാറാക്കിയ വിഭവ സമൃദ്ധമായ സദ്യ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. ഫോക്ക് ജനറൽ സെക്രട്ടറി സലീം ആശംസാ പ്രസംഗം നടത്തി. അംഗങ്ങളിൽ ഗൃഹാതുരത്വം ഉണർത്തിയ പരിപാടിയിൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ