+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ സരിഗമ 2017 ടാലന്‍റ് ഷോ സംഘടിപ്പിച്ചു

ഓസ്റ്റിൻ : നോർത്ത് അമേരിക്കയിലെ ഓസ്റ്റിൻ മലയാളി കൂട്ടായ്മ ഗാമ നടത്തിവരുന്ന 2017 ലെ കുട്ടികളുടെ ടാലന്‍റ്ഷോ സരിഗമ 2017 കഴിഞ്ഞ ശനിയാഴ്ച ലാഗോ വിസ്ത പാക് സെന്‍ററിൽ വിപുലമായി സംഘടിപ്പിച്ചു. നൂറോളം കെ
ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ  സരിഗമ 2017  ടാലന്‍റ് ഷോ സംഘടിപ്പിച്ചു
ഓസ്റ്റിൻ : നോർത്ത് അമേരിക്കയിലെ ഓസ്റ്റിൻ മലയാളി കൂട്ടായ്മ ഗാമ നടത്തിവരുന്ന 2017 ലെ കുട്ടികളുടെ ടാലന്‍റ്ഷോ സരിഗമ 2017 കഴിഞ്ഞ ശനിയാഴ്ച ലാഗോ വിസ്ത പാക് സെന്‍ററിൽ വിപുലമായി സംഘടിപ്പിച്ചു. നൂറോളം കൊച്ചു കലാകാരന്മാരും കലാകാരികളും അണിനിരന്ന ഈ ടാലന്‍റ്ഷോ രണ്ടു ദിവസങ്ങളായാണ് നടത്തിയത്.

ഗാമയുടെ നാലാമത്തെ പ്രസിഡന്‍റ് ആയിരുന്ന റെനിൽ ചാണ്ടി ഈ വർഷത്തെ സരിഗമ 2017 ഉദ്ഘടനം ചെയ്തു. ഇപ്പോഴത്തെ പ്രസിഡന്‍റ് ആയ ശങ്കർ ചന്ദ്രമോഹൻ സദസിനെ സ്വാഗതം ചെയ്തു കൊണ്ട് കലാവിരുന്നിനു രാവിലെ പതിനൊന്നിനു തുടക്കം കുറിച്ചു. ഇൻസ്ട്രമെന്‍റൽ, ക്ലാസിക്കൽ ,വെസ്റ്റേണ്‍, ബോളിവുഡ് എന്നീ ഇന്നങ്ങളിലാണ് കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവച്ചത്. ഒരു പകൽ മുഴുവൻ നീണ്ടു നിന്ന പ്രകടനങ്ങളിൽ നിന്നും മികച്ചതു തെരഞ്ഞെടുക്കാൻ പ്രഗത്ഭരായ വിധികർത്താക്കൾ തന്നെ ഉണ്ടായിരുന്നു.

സമാപന ചടങ്ങിൽ ലിസ തോമസ് (ഗാമ സെക്രട്ടറി) നന്ദി പ്രസംഗവും , ശിവ പ്രസാദ് വളപ്പിൽ (ഗാമ വൈസ് പ്രസിഡന്‍റ്), ബിപിൻ രവി (ഗാമ ട്രഷറർ) എന്നിവർ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഓസ്റ്റിനിലെ സൗത്ത് ഇന്ത്യൻ റെസ്റ്ററെന്‍റ് ആയ മദ്രാസ് പവലിയനിലെ വിഭവ സമൃദ്ധമായ വെജിറ്റേറിയൻ ഭക്ഷണവും വിളന്പിയിരുന്നു. ഗാമക്കുവേണ്ടി ഭാഗീരഥി രബിശങ്കർ (ബോർഡ് ഡയറക്ടർ) അറിയിച്ചതാണിത്.
കൂടുതൽ വിവരങ്ങൾക്ക്: www.gama-austin.com

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ