+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹമീദ് വാണിയന്പലം 22 ന് യാന്പുവിൽ

യാന്പു (സൗദി): വെൽഫെയർ പാർട്ടി കേരള പ്രസിഡന്‍റ് ഹമീദ് വാണിയന്പലം ഏപ്രിൽ 22 ന് (ശനി) യാന്പുവിൽ സന്ദർശനം നടത്തുന്നു. പ്രവാസി സാംസ്കാരിക വേദി യാന്പു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടി
ഹമീദ് വാണിയന്പലം 22 ന്  യാന്പുവിൽ
യാന്പു (സൗദി): വെൽഫെയർ പാർട്ടി കേരള പ്രസിഡന്‍റ് ഹമീദ് വാണിയന്പലം ഏപ്രിൽ 22 ന് (ശനി) യാന്പുവിൽ സന്ദർശനം നടത്തുന്നു. പ്രവാസി സാംസ്കാരിക വേദി യാന്പു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രവാസി യാന്പു സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സോജി ജാക്കബ് അറിയിച്ചു.

വൈകുന്നേരം ഏഴിന് നടക്കുന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും യാന്പു വിലെ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന "നിലക്കാത്ത മണിനാദം’ എന്ന പേരിൽ കലാഭവൻ മണിയുടെ നാടൻ പാട്ടുകളും അരങ്ങേറും.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ