+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ ഇന്ത്യൻ വംശജനു നേരെ വീണ്ടും വംശീയാക്രമണം

ന്യുയോർക്ക്: ഇന്ത്യൻ അമേരിക്കൻ സിഖ് വംശജനും കാർ ഡ്രൈവറുമായ ഹർകിർത് സിംഗിനു(25) നേരെ വംശീയ ആക്രമണം നടന്നതായി റിപ്പോർട്ട്. മദ്യപിച്ചു ലക്കുകെട്ട കാർ യാത്രികരാണ് ആക്രമണം നടത്തിയത്. ടർബൻ ഡേ യോടനുബന്ധി
ന്യൂയോർക്കിൽ ഇന്ത്യൻ വംശജനു നേരെ വീണ്ടും വംശീയാക്രമണം
ന്യുയോർക്ക്: ഇന്ത്യൻ അമേരിക്കൻ സിഖ് വംശജനും കാർ ഡ്രൈവറുമായ ഹർകിർത് സിംഗിനു(25) നേരെ വംശീയ ആക്രമണം നടന്നതായി റിപ്പോർട്ട്. മദ്യപിച്ചു ലക്കുകെട്ട കാർ യാത്രികരാണ് ആക്രമണം നടത്തിയത്. ടർബൻ ഡേ യോടനുബന്ധിച്ചു ടൈം സ്ക്വയറിൽ നടന്ന ആഘോഷങ്ങൾക്കു ശേഷം മണിക്കൂറുകൾക്കുള്ളിലാണ് സിംഗിനു നേരെ ആക്രമണമുണ്ടായത്. പോലീസ് ഹെയ്റ്റ് ക്രൈമിന്‍റെ വിഭാഗത്തിൽ ഉൾപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏപ്രിൽ 16 നായിരുന്നു സംഭവം. സൗത്ത് മാഡിസണ്‍ ഗാർഡനിൽ നിന്നും ഒരു സ്ത്രീ ഉൾപ്പെടെ 20 വയസിനോടടുത്ത പ്രായമുള്ള നാലുപേർ കാറിൽ കയറി ബ്രോണ്‍സിലേക്ക് യാത്ര പോകണമെന്ന് ആവശ്യപ്പെട്ടു. യാത്രക്കിടയിൽ സിംഗ് തെറ്റായ ദിശയിലാണ് വാഹനം ഓടിക്കുന്നതെന്ന് ആരോപിച്ച യാത്രക്കാർ, ഒടുവിൽ പല വഴിയിലേക്കും വാഹനം ഓടിക്കാൻ ആവശ്യപ്പെട്ടു. ഇവർ അലിബാബ എന്ന വിളിക്കുകയും കാറിനകത്ത് നാശനഷ്ടങ്ങൾ വരുത്താൻ തുനിഞ്ഞതിനെയും തുടർന്ന് ഇതുവരെ ഓടിയ ചാർജ്് നൽകണമെന്നും മറ്റൊരു കാർ വിളിച്ചു പോകണമെന്നും സിംഗ് ആവശ്യപ്പെട്ടതോടെയാണ് നാൽവർ സംഘം അക്രമാസക്തരായത്. സിംഗിന്‍റെ ടർബൻ വലിച്ചു മാറ്റുകയും മർദ്ദിക്കുകയും കാറിന്‍റെ മീറ്റർ തല്ലിതകർക്കുകയും ചെയ്തുവെന്ന് സിംഗ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെതുടർന്നു 911 ൽ പരാതിപ്പെട്ടതനുസരിച്ച് പോലീസ് എത്തിയതോടെ അക്രമി സംഘം കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ സിഖ് കൾച്ചറൽ സൊസൈറ്റി ഹർപ്രീത് സിംഗ് ഉത്കണ്ഠ രേഖപ്പെടുത്തി. സിഖ്, മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടക്കുന്ന വംശീയ ആക്രമണം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ