+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി ബത്ത ഏരിയ കാരംസ് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യാരംസ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.മത്സരങ്ങളിൽ ഏരിയയിലെ അഞ്ചു യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. കാരംസ് മത്സരത്
കേളി ബത്ത ഏരിയ കാരംസ് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യാരംസ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.

മത്സരങ്ങളിൽ ഏരിയയിലെ അഞ്ചു യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. കാരംസ് മത്സരത്തിൽ സുമേഷി യൂണിറ്റ് ഒന്നാം സ്ഥാനവും ബത്ത സെന്‍റർ യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ക്വിസ് മത്സരത്തിൽ ബത്ത ബി യൂണിറ്റ് ഒന്നാം സ്ഥാനവും മർഗബ്, സുമേഷി യൂണിറ്റുകൾ രണ്ടാം സ്ഥാനവും നേടി. കേളി കേന്ദ്ര സ്പോർട്സ് വിഭാഗം കണ്‍വീനർ സമദ് ചാത്തൊലി മത്സരങ്ങൾ നിയന്ത്രിച്ചു.

ബത്ത മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഏരിയ സെക്രട്ടറി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബത്ത ഏരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് നിരവധി പ്രർത്തകർ പരിപാടിയിൽ പങ്കെടുത്തു.