യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കായിക മേള മേയ് 20 ന്

06:28 PM Apr 19, 2017 | Deepika.com
ലണ്ടൻ: യുക്മയുടെ പ്രധാന റീജണുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജണിന്‍റെ 2017 ലെ കായികമേള മേയ് 20 ന് സൗത്തെൻഡിലെ ലെഷർ ആൻഡ് ടെന്നീസ് സെന്‍ററിൽ നടക്കും.

രാവിലെ 11.30 ന് മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ട്രോഫികളും കൂടുതൽ പോയിന്‍റ് നേടുന്ന അസോസിയേഷന് പ്രത്യേക പുരസ്കാരവും സമ്മാനിക്കും.

റീജണ്‍ കായിക മേളകളിൽ സിംഗിൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കും ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്കും ആണ് യുക്മ നാഷണൽ കായികമേളയിൽ പങ്കെടുക്കവാൻ അവസരം ലഭിക്കുക.

മത്സരങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന ഇമെയിൽ സന്ദേശം എല്ലാ അസോസിയേഷൻ കമ്മിറ്റികൾക്കും അയയ്ക്കുന്നതാണ്.

പ്രസിഡന്‍റ് രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഭാവി പരിപാടികൾക്ക് രൂപം നൽകി. റീജണ്‍ കലാമേള ഒക്ടോബർ ഏഴിന് ബാസിൽഡനിൽ നടത്താനും തീരുമാനിച്ചു.

വിവരങ്ങൾക്ക്: ജോജോ തെരുവാൻ (സെക്രട്ടറി) 07753329563.

റിപ്പോർട്ട്: റെജി നന്തിക്കാട്ട്