+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലാഡൽഫിയയിൽ ഓണാഘോഷ പരിപാടികൾക്ക് ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്വം നൽകും

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളം ഫോറം ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒരു വൻ ആഘോഷമാക്കാൻ വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. ഇതിനായി ഫിലാഡൽഫിയയിലെ 15 സാമുദായിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മക്കാണ് രൂപ
ഫിലാഡൽഫിയയിൽ ഓണാഘോഷ പരിപാടികൾക്ക് ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്വം നൽകും
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളം ഫോറം ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒരു വൻ ആഘോഷമാക്കാൻ വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. ഇതിനായി ഫിലാഡൽഫിയയിലെ 15 സാമുദായിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മക്കാണ് രൂപം നൽകിയിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനാണ് ആഘോഷ പരിപാടികൾ.

ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും ഓണസദ്യയും കൂടാതെ വടം വലി, 56 ടൂർണമെന്‍റ്, ഡാൻസ് മത്സരം എന്നിവയും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബർ മൂന്നിന് നടക്കുന്ന വടം വലി മത്സരത്തിൽ പങ്കെടുക്കനാഗ്രഹിക്കുന്ന മത്സാർഥികൾ ദിലീപ് ജോർജ് 484 431 6454, ഫിലിപ്പോസ് ചെറിയാൻ 215 605 7310, ലെനോ സ്കറിയ 267 229 0355, മാത്യൂസണ്‍ സ്കറിയ 267 251 5094 എന്നിവരേയും ഡാൻസ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോ ഓർഡിനേറ്റർ അനൂപ് ജോസഫിനെ 267 423 5060 എന്ന നന്പരിലും കർഷക ശ്രീ അവാർഡിനായി മത്സരിക്കുന്നവർ കോ ഓർഡിനേറ്റർ മോഡി ജേക്കബിനെ 215 667 0801 എന്ന നന്പരിലും ബന്ധപ്പെടുക.

ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന 56 ടൂർണമെന്‍റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കോ ഓർഡിനേറ്റർ വിൻസെന്‍റ് ഇമ്മാനുവേൽ 215 880 3341, മാത്യു ജോസഫ് 215 742 4587 എന്നിവരുമായി ബന്ധപ്പെടുക.

എല്ലാ മത്സര വിജയികൾക്കും കാഷ് അവാർഡ് സമ്മാനിക്കും.

വിവരങ്ങൾക്ക്: റോണി വർഗീസ് (ചെയർപേഴ്സണ്‍) 267 243 9229, സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 267 322 8527, ടി.ജെ. തോംസണ്‍ (ട്രസ്റ്റി) 2154292442

റിപ്പോർട്ട്: സുമോദ് നെല്ലിക്കാല