അയർക്കുന്നം മറ്റക്കര സംഗമത്തിന്റെ മുഖ്യാതിഥിയായി എത്തുന്ന ജോസ് കെ. മാണി എംപിയും സംഗമത്തിന്റെ വിജയത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് മോനിമോൾ ജയ്മോൻ, മറ്റക്കര പ്രദേശങ്ങളടങ്ങുന്ന അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ഏബ്രഹാം, അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ദീർഘനാൾ അയർക്കുന്നം സ്കൂളിൽ അധ്യാപകനുമായിരുന്ന ജയിംസ് കുന്നപ്പള്ളി എന്നിവരും യുകെയിലെ അയർക്കുന്നം - മറ്റക്കര പ്രഥമ കുടുംബ സംഗമത്തിന് സർവവിധ ഭാവുകങ്ങളും വിജയങ്ങളും ആശംസിച്ചു.
അയർക്കുന്നത്തും മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്കും ഈപ്രദേശങ്ങളുമായി ആത്മബന്ധമുള്ളവർക്കും വിവാഹ ബന്ധമുള്ളവർക്കും കുടുംബത്തോടൊപ്പം സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. ജിസിഎസ്ഇ / എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ആദരിക്കും. ഓരോ വർഷവും കലാകായിക വിനോദ പരിപാടികൾ ഉൾപ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിച്ച് ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങളാണ് സംഘാടകർ വിഭാവന ചെയ്യുന്നത്.
വിവരങ്ങൾക്ക്: സി.എ. ജോസഫ് (ജനറൽ കണ്‍വീനർ) 07846747602, ജോജി ജോസഫ് 07809770943, ഷൈനു ക്ലയർ മാത്യൂസ് 07872514619, ബാലസജീവ് കുമാർ 07500777681.
വേദിയുടെ വിലാസം: UKKCA Hall, Woodcross Lane, Wolverhampton WV14 9BW.
റിപ്പോർട്ട്: ജോയൽ ചെറുപ്ലാക്കിൽ