+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ എച്ച്-1 ബി വീസ പദ്ധതിയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു

ന്യൂയോര്‍ക്ക്: അമേരിക്ക ഫസ്റ്റ് എന്ന തന്‍റെ മുദ്രാവാക്യത്തിന് ചുവടുപിടിച്ച് അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന ലക്ഷ്യത്തോടെയുള്ള പുതിയ എച്ച്1 ബി വീസ പദ്ധതിയില്‍ പ്രസിഡന
പുതിയ എച്ച്-1 ബി വീസ പദ്ധതിയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു
ന്യൂയോര്‍ക്ക്: അമേരിക്ക ഫസ്റ്റ് എന്ന തന്‍റെ മുദ്രാവാക്യത്തിന് ചുവടുപിടിച്ച് അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന ലക്ഷ്യത്തോടെയുള്ള പുതിയ എച്ച്-1 ബി വീസ പദ്ധതിയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇന്ത്യന്‍ ഐടി കമ്പനികളെയും വിദഗ്ധരെയും സാരമായി ബാധിക്കുന്നതാണ് പുതിയ നയം.

അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കന്‍ ജനതയ്ക്ക് തൊഴില്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ബൈ അമേരിക്ക, ഹയര്‍ അമേരിക്ക പദ്ധതിക്കുള്ളത്. അതേസമയം, പുതിയ നയം ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച എച്ച് -1 ബി വീസകളെ ബാധിക്കില്ല. എന്നാല്‍, ഭാവിയില്‍ ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് ഇതു തിരിച്ചടിയാകും. തൊഴില്‍ വീസയില്‍ വരുന്നവരുടെ വേതനം നിലവിലുള്ളതിലും കൂട്ടാന്‍ നിര്‍ബന്ധിക്കുന്നതാണ് പുതിയ നയം.

അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതും കമ്പനികളെ സഹായിക്കുന്നതുമാണ് നയമെന്ന് ഭരണകൂട വക്താക്കള്‍ വ്യക്തമാക്കി. വിസ്‌കോണ്‍സിനിലെ മില്‍വോ കീയില്‍ വച്ചാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്.