+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലിഫോര്‍ണിയയില്‍ അക്രമി മൂന്ന് വെള്ളക്കാരെ വെടിവച്ചു കൊന്നു

ഫ്രെസ്‌നോ (കലിഫോര്‍ണിയ): കലിഫോര്‍ണിയയിലെ ഫ്രെസ്‌നോയില്‍ തോക്കുധാരി മൂന്ന് വെള്ളക്കാരെ വെടിവച്ചുകൊന്നു. ഒരാള്‍ക്ക് വെടിയേറ്റു. മുപ്പത്തൊമ്പതുകാരനായ കോറി അലി മുഹമ്മദ് ആണ് വെടിവയ്പ് നടത്തിയത്. ഇയാളെ പിന്
കലിഫോര്‍ണിയയില്‍ അക്രമി മൂന്ന് വെള്ളക്കാരെ വെടിവച്ചു കൊന്നു
ഫ്രെസ്‌നോ (കലിഫോര്‍ണിയ): കലിഫോര്‍ണിയയിലെ ഫ്രെസ്‌നോയില്‍ തോക്കുധാരി മൂന്ന് വെള്ളക്കാരെ വെടിവച്ചുകൊന്നു. ഒരാള്‍ക്ക് വെടിയേറ്റു. മുപ്പത്തൊമ്പതുകാരനായ കോറി അലി മുഹമ്മദ് ആണ് വെടിവയ്പ് നടത്തിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്ക്കുന്നതിനിടെ അള്ളാഹു അക്ബര്‍ എന്നുറക്കെ വിളിച്ച ഇയാളുടെ ചെല്ലപ്പേര് ബ്ലാക് ജീസസ് എന്നാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളക്കാരെ തെരഞ്ഞുപിടിച്ചായിരുന്നു ഇയാൾ വെടിവയ്പ് നടത്തിയത്.

ഫ്രെസ്‌നോയിലെ ഒരു മോട്ടലില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചിരുന്ന ആളാണ് കോറി അലി മുഹമ്മദ്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 10.45നാണ് അക്രമി തെരുവിലൂടെ ഓടിനടന്ന് വെടിവയ്പ് നടത്തിയതെന്ന് പോലീസ് ചീഫ് ജെറി ഡയര്‍ പറഞ്ഞു.