+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാറ്റൻഐലന്‍റ് മലയാളി അസോസിയേഷൻ വിവിധ തുറകളിൽ സംഭാവനകൾ നൽകിയവരെ ആദരിച്ചു

ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലന്‍റിന്‍റെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് വിവിധ തുറകളിൽ സംഭാവനകൾ നൽകിയവരെ ആദരിക്കുകയുണ്ടായി. അസോസിയേഷന്‍റെ ആദ്യകാല പ്രവർത്തകയും, സാമൂഹികസ
സ്റ്റാറ്റൻഐലന്‍റ് മലയാളി അസോസിയേഷൻ വിവിധ തുറകളിൽ സംഭാവനകൾ നൽകിയവരെ ആദരിച്ചു
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലന്‍റിന്‍റെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് വിവിധ തുറകളിൽ സംഭാവനകൾ നൽകിയവരെ ആദരിക്കുകയുണ്ടായി. അസോസിയേഷന്‍റെ ആദ്യകാല പ്രവർത്തകയും, സാമൂഹിക-സാംസ്കാരിക രംഗത്ത് നിരവധി വർഷങ്ങളായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡെയ്സി തോമസ്, കഴിഞ്ഞ അന്പതിൽപ്പരം വർഷങ്ങളായി ആരോഗ്യപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന ഡോ. രാമചന്ദ്രൻ നായർ, പ്രകടനകലകൾക്കും സംഗീതരംഗത്തും എന്നും പുതിയ ആളുകൾക്ക് പ്രോത്സാഹനം നല്കിയിട്ടുള്ള ഫ്രെഡ് കൊച്ചിൻ, സാഹിത്യ രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ളതും, നിരവധി സാഹിത്യാകാര·ാരെ അമേരിക്കൻ മലയാളികൾക്കു പരിചയപ്പെടുത്തിയിട്ടുള്ള മനോഹർ തോമസ് എന്നിവരേയാണ് ആദരിച്ചത്.

മലയാളി അസോസിയേഷന്‍റെ ഈവർഷത്തെ പ്രധാന അജണ്ടകളിൽ ഒന്നാണ് കലാരംഗത്തും, ഒൗദ്യോഗിക രംഗത്തും, സാഹിത്യം, സാമൂഹ്യ സേവനം എന്നീ തലങ്ങളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള നാലുപേരെ വീതം ഓരോ ചടങ്ങുകളിലും ആദരിക്കുക എന്നുള്ളതെന്ന് പ്രസിഡന്‍റ് ഷാജി എഡ്വേർഡ് വ്യക്തമാക്കി. ആദ്യത്തെ ചടങ്ങായ ഉദ്ഘാടന ചടങ്ങിൽ അവാർഡിന് അർഹരായവരെ പ്രസിഡന്‍റും, സിനിമാതാരം മന്യയും പൊന്നാട അണിയിച്ച് വേദിയിലേക്ക് സ്വീകരിക്കുകയും പ്രസിഡന്‍റിനുവേണ്ടി ജോസ് വർഗീസ്, അലക്സ് വലിയവീടൻ എന്നിവർ ഫലകങ്ങൾ സമ്മാനിക്കുകയും ചെയ്തു. തുടർന്നു വരുന്ന ചടങ്ങുകളിലും നാലുപേരെ വീതം ആദരിക്കുമെന്നു സെക്രട്ടറി ജോസ് ഏബ്രഹാം പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം