+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൃശ്യാനുഭവം കൊണ്ട് ഭക്തിനിർഭരമായ ദുഃഖവെള്ളി ഒരുക്കി ഹൂസ്റ്റണ്‍ ക്നാനായ യുവജനങ്ങൾ

ഹൂസ്റ്റണ്‍: ക്രസിതുനാഥന്‍റെ പീഡാസഹനത്തെ ദൃശ്യാവിഷ്കാരത്തോടെ അവതരിപ്പിച്ചു ചരിത്രം കുറിച്ച് ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവക യുവജനങ്ങൾ. അറുപതിൽ പരം യുവജനങ്ങൾ ചേർന്നാണു ദുഖവെള്ളിയുടെ
ദൃശ്യാനുഭവം കൊണ്ട് ഭക്തിനിർഭരമായ ദുഃഖവെള്ളി ഒരുക്കി ഹൂസ്റ്റണ്‍ ക്നാനായ യുവജനങ്ങൾ
ഹൂസ്റ്റണ്‍: ക്രസിതുനാഥന്‍റെ പീഡാസഹനത്തെ ദൃശ്യാവിഷ്കാരത്തോടെ അവതരിപ്പിച്ചു ചരിത്രം കുറിച്ച് ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവക യുവജനങ്ങൾ. അറുപതിൽ പരം യുവജനങ്ങൾ ചേർന്നാണു ദുഖവെള്ളിയുടെ ഭാഗമായി നടന്ന കുരിശിന്‍റെ വഴി, ത·യത്വത്തോടെയുള്ള ദൃശ്യാവതരണം കൊണ്ട് ഭക്തിനിർഭരവും വികാരനിർഭരവുമാക്കിയത്. വികാരി ഫാ. സജി പിണർകയിലിന്‍റെ സംവിധാനവും, തിരക്കഥയും, സംഭാഷണവും ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു, യുവജനങ്ങൾ രണ്ടാഴ്ച നീണ്ടു നിന്ന പരിശീലനത്തിന്‍റെയും, പ്രാർത്ഥനയിൽ ഒരുങ്ങിയുള്ള തയാറെടുപ്പുകളുടെയും പിൻബലത്തിൽ പള്ളിയിൽ നിറഞ്ഞു കവിഞ്ഞ ഇടവകാംഗങ്ങളെ വിസ്മയഭരിതരാക്കിയത്.

ഫാ. സജി പിണർക്കയിൽ എഴുതി, വിത്സണ്‍ പിറവം ആലപിച്ച കുരിശിന്‍റെ വഴിയുടെ പച്ഛാത്തലത്തിൽ, ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ ഏടുകൾ ഓരോന്നായി അവതരിക്കപ്പെട്ടപ്പോൾ, കണ്ടുനിന്നവർ വിസ്മയഭരിതരായി. യേശുവിന്‍റെ വേഷപ്പകർച്ചയും, പീലാത്തോസിന്‍റെ അരമനമുറ്റവും, പിയാത്തായും, കർത്താവിന്‍റെ കല്ലറയും, മാതാ - പുത്രാ സംഗമവേദിയും, ശിമെയോനും വെറോനിക്കായും ഒക്കെ ജീവിക്കുന്ന പ്രതിബിംബങ്ങളായി ഇടവക ജനത്തിന് മുന്നിൽ പുനരാവിഷ്കരിക്കപ്പെടുകയായിരുന്നു. എബ്രഹാം വാഴപ്പള്ളി, ബെന്നി കൈപ്പാറേട്ട്, ജോസ് കുറുപ്പംപറന്പിൽ തുടങ്ങിയവർ സാങ്കേതിക സഹായങ്ങൾ നൽകി യുവജനങ്ങളെ സഹായിച്ചു.

ഷിക്കാഗോ സീറോ മലബാർ രൂപത യുവജന വർഷമായി ആചരിക്കുന്ന 2017 -നെ യുവജനങ്ങളുടെ സജീവ പങ്കാളിത്വം കൊണ്ട് സന്പന്നമാക്കുകയാണ് ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക്ക് ഇടവക. പരിപാടിയിൽ പങ്കെടുത്ത യുവജനങ്ങളെ വികാരി ഫാ. സജി പിണർക്കയിൽ അനുമോദിച്ചു. അനിൽ മറ്റത്തിക്കുന്നേൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം