ഫിസ്ബറോ സീറോ മലബാർ കൂട്ടായ്മയിൽ തിരുനാൾ 23 ന്

08:35 PM Apr 18, 2017 | Deepika.com
ഡബ്ളിൻ: ഫിസ്ബറോ സീറോ മലബാർ കൂട്ടായ്മയിൽ ക്രിസ്തുരാജന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെയും സംയുക്ത തിരുനാൾ ഏപ്രിൽ 23ന് (പുതുഞായർ) ഫിൻഗ്ളാസ് St.Canice’s ദേവാലയത്തിൽ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.

ഞായർ ഉച്ചകഴിഞ്ഞ് 2.30ന് ആഘോഷമായ വിശുദ്ധ കുർബാനയോടെ തിരുനാളിന് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. റെജി ചെരുവൻകാലായിൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഫാ. ക്രൈസ്റ്റ് ആനന്ദ് തിരുനാൾ സന്ദേശം നൽകും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ച് പ്രദക്ഷിണവും, ലദീഞ്ഞും നടക്കും.

വൈകുന്നേരം 5.15 ന് St.Canice’s girls school ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ഫിൻഗ്ലാസ് St.Canice’s ചർച്ച് വികാരി Rev. Fr. Padraig O Cochlain ഉദ്ഘാടനം ചെയ്യും. ഫിസ്ബറോ സെന്‍റ് പീറ്റേർസ് ചർച്ച് വികാരി Rev. Fr. Aidan Galvin അധ്യക്ഷത വഹിക്കും. തുടർന്ന് മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപടികളും സ്നേഹവിരുന്നും നടക്കും.

തിരുനാൾ തിരുക്കർമങ്ങളിലേക്കും തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭാ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങര, തിരുനാൾ കമ്മിറ്റി കണ്‍വീനർ ജോയി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ