+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ സീനിയർ സിറ്റിസണ്‍ ഫോറം 22 ന്

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്‍ററും സീനിയർ സിറ്റിസണ്‍ ഫോറവും സംയുക്തമായി സീനിയർ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 ന് രാവിലെ 10 മുതൽ ഗാർലന്‍റ് ബ
ഡാളസിൽ സീനിയർ സിറ്റിസണ്‍ ഫോറം 22 ന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്‍ററും സീനിയർ സിറ്റിസണ്‍ ഫോറവും സംയുക്തമായി സീനിയർ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു.

ഏപ്രിൽ 22 ന് രാവിലെ 10 മുതൽ ഗാർലന്‍റ് ബൽറ്റ് ലൈനിലുള്ള അസോസിയേഷൻ കോണ്‍ഫറൻസിൽ ചേരുന്ന യോഗത്തിൽ പ്രമേഹ രോഗത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ഡോ. അജി അര്യങ്കാട്ട്, ഇൻഷ്വറൻസ് ആനുകൂല്യങ്ങളെക്കുറിച്ച് എമി തോമസും പ്രത്യേക പഠന ക്ലാസുകൾ നടത്തും. പ്രവേശനം സൗജന്യമായ സെമിനാറിനുശേഷം ഉച്ചഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ബാബു സി. മാത്യു (പ്രസിഡന്‍റ്), റോയ് കൊടുവത്ത് (സെക്രട്ടറി) എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 972 569 7165.

റിപ്പോർട്ട്: പി.പി. ചെറിയാൻ