+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ മലയാളി ബാലിക വീണു മരിച്ചു

കുവൈത്ത് സിറ്റി: മലയാളി ബാലിക വീണു മരിച്ചു. ഒന്നര വയസുള്ള പത്തനംതിട്ട മുരിഞ്ഞക്കൽ പാലനിൽക്കുന്നതിൽ ധനേഷ് ദേവിമോൾ ദന്പതികളുടെ മകൾ ദ്യുതി എന്ന ഒന്നരവയസുകാരിയാണ് ഗോവണിയിൽനിന്ന് വീണ് മരിച്ചത്. ശ
കുവൈത്തിൽ മലയാളി ബാലിക വീണു മരിച്ചു
കുവൈത്ത് സിറ്റി: മലയാളി ബാലിക വീണു മരിച്ചു. ഒന്നര വയസുള്ള പത്തനംതിട്ട മുരിഞ്ഞക്കൽ പാലനിൽക്കുന്നതിൽ ധനേഷ് - ദേവിമോൾ ദന്പതികളുടെ മകൾ ദ്യുതി എന്ന ഒന്നരവയസുകാരിയാണ് ഗോവണിയിൽനിന്ന് വീണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഒന്പതരയോടെയാണ് സംഭവം. വീട്ടിലെ ജോലിക്കാരി മാലിന്യം പുറത്ത് കളയാൻ പോകവേ പിന്നാലെ നീങ്ങിയ കുട്ടി ഗോവണിയുടെ വിടവുള്ള ഗ്രിൽ വഴി താഴേയ്ക്ക് വീണാണ് അപകടം. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കൾ പിറകെ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഷെവറോണ്‍ കന്പനിയിൽ ഉദ്യോഗസ്ഥനാണ് ധനീഷ്. ത്വയ്ബ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സാണ് ദേവിമോൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമം കെകഐംഎ മാഗ്നറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ