+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരുണ്യസ്പർശം നടത്തി

കുവൈത്ത് സിറ്റി: കൊയിലാണ്ടി സിഎച്ച് സെന്‍റർ കുവൈത്ത് ചാപ്റ്റർ "കാരുണ്യ സ്പർശം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേസ് ആശുപത്രിയോടനുബന്ധിച്ച് സ്ഥാപിക്കുന്ന കൊയിലാണ്
കാരുണ്യസ്പർശം നടത്തി
കുവൈത്ത് സിറ്റി: കൊയിലാണ്ടി സിഎച്ച് സെന്‍റർ കുവൈത്ത് ചാപ്റ്റർ "കാരുണ്യ സ്പർശം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേസ് ആശുപത്രിയോടനുബന്ധിച്ച് സ്ഥാപിക്കുന്ന കൊയിലാണ്ടി സിഎച്ച് സെന്‍ററിന്‍റെ ധന ശേഖരണാർഥമാണ് പരിപാടി സംഘടിപ്പിച്ചത്.

മെട്രോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സയിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സിഎച്ച് സെന്‍റർ ചെയർമാൻ ടി.വി ലത്തീഫ് കൊല്ലം അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്‍റ് വി.പി ഇബ്രാഹിം കുട്ടി പരിപാടിയക്കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ് സയിദ് ഹുസൈൻ ബാഫഖി തങ്ങൾ ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. കുവൈത്ത് കെ എംസിസി പ്രസിഡന്‍റ് കെ.ടി.പി. അബ്ദു റഹിമാൻ, ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ എം. കെ. അബ്ദു റസാഖ്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, അത്തീഖ് കൊല്ലം, മുൻഭാരവാഹികളായ ബഷീർ ബാത്ത, സാലിഹ് ബാത്ത, റഉൗഫ് മഷ്ഹൂർ തങ്ങൾ, ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ, പി.വി. ഇബ്രാഹിം, ബഷീർ മേലടി, കൊയിലാണ്ടി സി.എച്ച്. സെന്‍റർ ജനറൽ കണ്‍വീനർ ഫവാസ് കാട്ടൊടി, ട്രഷറർ അഹമ്മദ് കടലൂർ പ്രസംഗിച്ചു. ടി.പി. നാസർ, കെ എംസിസി ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, മുൻ ട്രഷറർ എച്ച്. ഇബ്രാഹിംകുട്ടി, സി.എച്ച് സെന്‍റർ ഭാരവാഹികളായ നിയാസ് കൊയി ലാണ്ടി,, നിസാർ അലങ്കാർ, ഷാഫി കൊല്ലം, കരീം കവലാട്, അനുഷാദ് തിക്കോടി, കാസിം അബ്ദുള്ള, ഹനീഫ കടലൂർ, സുബൈർ റവാ ബി, അബ്ദുറഹ് മാൻ വർദ് സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ