+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശ രാജ്യങ്ങൾക്ക് ക്വാട്ട സംവിധാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി : ജനസംഖ്യ സന്തുലനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ പൗര·ാർക്ക് ക്വാട്ട സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി ഹിന്ദ് അസബീഹ് പറഞ്ഞു. ഇക്കാര്യം പഠിക്കുന്നതിനായി സമിതിയെ ചുമതല
വിദേശ രാജ്യങ്ങൾക്ക് ക്വാട്ട സംവിധാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി : ജനസംഖ്യ സന്തുലനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ പൗര·ാർക്ക് ക്വാട്ട സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി ഹിന്ദ് അസബീഹ് പറഞ്ഞു. ഇക്കാര്യം പഠിക്കുന്നതിനായി സമിതിയെ ചുമതലപ്പെടുത്തിയാതായും റിപ്പോർട്ട് കിട്ടുന്ന മുറക്ക് സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ സ്വദേശികളെക്കാൾ രണ്ടിരിട്ടി വിദേശികളാണ് രാജ്യത്ത് അധിവസിക്കുന്നത്. പുതിയ സംവിധാനം വഴി ഓരോ രാജ്യക്കാരുടെയും സ്വദേശി ജനസംഖ്യയുടെ ഇരുപത് ശതമാനത്തിൽ കൂടാത്ത രീതിയിൽ ക്രമീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

പുതിയ തീരുമാനം രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് കരുതുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ