+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷു ആഘോഷിച്ചു

ഡാളസ്: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷു ആഘോഷിച്ചു. മലയാള മാസം മേടം ഒന്നിന് പുലർച്ചെ നൂറുകണക്കിന് ഭക്തജനങ്ങൾ വിഷുക്കണി ദർശിക്കാൻ എത്തിച്ചേർന്നു. കണികണ്ടതിനുശേഷം ക്ഷേത്രപൂജാരിയിൽ നിന്നും വിഷുക്ക
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷു ആഘോഷിച്ചു
ഡാളസ്: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷു ആഘോഷിച്ചു. മലയാള മാസം മേടം ഒന്നിന് പുലർച്ചെ നൂറുകണക്കിന് ഭക്തജനങ്ങൾ വിഷുക്കണി ദർശിക്കാൻ എത്തിച്ചേർന്നു. കണികണ്ടതിനുശേഷം ക്ഷേത്രപൂജാരിയിൽ നിന്നും വിഷുക്കൈനീട്ടവും സ്വീകരിച്ചാണ് ഭക്തർ തിരികെ പോയത്. ഈ വർഷത്തെ കണികാണാൻ ആയിരത്തിലേറെ ഭക്തർ ക്ഷേത്രത്തിൽ എത്തിചേർന്നതായി കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്‍റ് രാമചന്ദ്രൻ നായർ അറിയിച്ചു.

ശനിയാഴ്ച ദിവസം സ്പിരിച്വൽ ഹാളിൽ അരങ്ങേറിയ വിഷു ആഘോഷ പരിപാടികൾ നാലു മണിക്കൂറിലധികം നീണ്ടുനിന്നു. ഭഗവത് ഗീത പാരായണം, ശ്രീ അയ്യപ്പ ചരിതനാടകം, നൃത്യ നൃത്തം, ഗാനാലാപം എന്നീ കലാ പരിപാടികൾ കാണികളുടെ മുക്തകണ്ട പ്രശംസ പിടിച്ചുപറ്റി. മത പഠന ക്ലാസിന് മുറികൾ നിർമിക്കുന്നതിനായി ഏപ്രിൽ 29ന് നടക്കുന്ന "ദിലീപ് ഷോ 2017’ന് ഡാളസിലെ കലാപ്രോത്സാഹകരുടെ നിസീമസഹകരണമാണ് ലഭിച്ചിരിക്കുന്നതെന്ന് ട്രസ്റ്റി ചെയർമാൻ കേശവൻ നായർ അറിയിച്ചു.

റിപ്പോർട്ട്: സന്തോഷ് പിള്ള